
പാലക്കാട്: പാലക്കാട് വിക്ടോറിയ കോളേജിൽ ഐസൊലേഷനിൽ പാർപ്പിച്ചിരിക്കുന്നവർക്ക് മതിയായ സൗകര്യങ്ങളില്ലെന്ന് പരാതി. ആവശ്യത്തിന് അടിസ്ഥാന സൗകര്യങ്ങളോ സുരക്ഷാ മുൻകരുതലോ ഇവിടെ ഇല്ലെന്നാണ് പരാതി ഉയരുന്നത്.
എട്ട് സ്ത്രീകൾ ഉൾപ്പടെ 132 ആളുകളെയാണ് വിക്ടോറിയ കോളേജിൽ പാർപ്പിച്ചിരിക്കുന്നത്. ഇന്ന് പുലർച്ചെയോടെയാണ് ഇവരെ ഇവിടെ എത്തിച്ചത്. ഛത്തീസ്ഗഡ്, അസം തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയതാണ് ഇവർ. കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നുള്ളവരാണ്.
ഇത്രയും ആളുകൾക്ക് പര്യാപ്തമായ അടിസ്ഥാന സൗകര്യങ്ങളൊന്നും ഇവിടെയില്ല. സൗകര്യങ്ങൾ ഉടൻ ലഭ്യമാക്കും എന്ന് മാത്രമാണ് ഇവർക്ക് ലഭിച്ചിരിക്കുന്ന മറുപടി. ഇത്രയും അടിയന്തരമായ സാഹചര്യമായിട്ടുകൂടി ജില്ലാ ഭരണകൂടം വേണ്ടവിധം ഇടപെടുന്നില്ലെന്നുള്ള വിമർശനമാണ് ഇപ്പോൾ ഉയരുന്നത്.
ഡിഎംഒ ഇതുവരെയും ഇവിടേക്കെത്തിയിട്ടില്ല. ഡോക്ടർമാർ ഇങ്ങോട്ട് വരാൻ മടികാണിക്കുന്നതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam