റഷ്യൻ ദ്വീപിലുണ്ടായ ഭൂകമ്പത്തെ തുടർന്ന് അമേരിക്കയിൽ പുറപ്പെടുവിച്ച സുനാമി മുന്നറിയിപ്പ് പിൻവലിച്ചു

By Web TeamFirst Published Mar 25, 2020, 11:45 AM IST
Highlights

 റിക്ടർ സ്‌കൈലിൽ 7.8 രേഖപ്പെടുത്തിയ ഭൂചലനം ആണ് ഉണ്ടായത്. 

ഹവായ്: ഉത്തരപസഫിക് സമുദ്രത്തിൽ റഷ്യൻ നിയന്ത്രണത്തിലുള്ള കുറിൽ ദ്വീപിൽ ഭൂചലനമുണ്ടായതിനെ തുടർന്ന് അമേരിക്കയിലെ ഹവായ് സംസ്ഥാനത്തിനായി നൽകിയ മുന്നറിയിപ്പ് പിൻവലിച്ചു.  റിക്ടർ സ്‌കൈലിൽ 7.8 രേഖപ്പെടുത്തിയ ഭൂചലനം ആണ് ഉണ്ടായത്. മുന്നറിയിപ്പ് ജപ്പാൻ,റഷ്യ, പസിഫിക് ദ്വീപുകൾ എന്നിവയ്ക്ക് കൂടി ബാധകമാണെന്ന് അമേരിക്കന ജിയോളജിക്കൽ വകുപ്പ് അറിയിച്ചിരുന്നു. എന്നാൽ രാജ്യം സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ലെന്ന് ജപ്പാൻ അറിയിച്ചു. 

click me!