കൊവിഡ് 19 ജാഗ്രതയിൽ എസ്എസ്എൽസി പരീക്ഷ; പത്തനംതിട്ടയിൽ ഐസൊലേഷൻ ക്ലാസ് മുറി

Web Desk   | Asianet News
Published : Mar 10, 2020, 12:01 PM ISTUpdated : Mar 10, 2020, 12:30 PM IST
കൊവിഡ് 19 ജാഗ്രതയിൽ എസ്എസ്എൽസി പരീക്ഷ; പത്തനംതിട്ടയിൽ ഐസൊലേഷൻ ക്ലാസ് മുറി

Synopsis

സുരക്ഷാ നിർദ്ദേശങ്ങൾ നൽകിയാണ് അധ്യാപകർ വിദ്യാർത്ഥികളെ പരീക്ഷാ ഹാളിലേക്ക് വിടുന്നത്. ഇറ്റലിയിൽ നിന്നെത്തിയവരുമായി നേരിട്ട് സമ്പർക്കം പുലർത്തിയ രണ്ട് വിദ്യാർത്ഥിൾ പ്രത്യേക മുറിയിൽ നിരീക്ഷണത്തിലാണ് പരീക്ഷയെഴുതുന്നത്.

പത്തനംതിട്ട: കൊവി‍ഡ് ഭീതിയുടെ പശ്ചാത്തലത്തിൽ പത്തനംതിട്ട ജില്ലയിലെ എല്ലാ പത്താം ക്ലാസ് പരീക്ഷാ കേന്ദ്രങ്ങളിലും ഐസൊലേഷൻ ക്ലാസ് റൂമുകൾ ക്രമീകരിച്ചു.സുരക്ഷാ നിർദ്ദേശങ്ങൾ നൽകിയാണ് അധ്യാപകർ വിദ്യാർത്ഥികളെ പരീക്ഷാ ഹാളിലേക്ക് വിടുന്നത്.ഇറ്റലിയിൽ നിന്നെത്തിയവരുമായി നേരിട്ട് സമ്പർക്കം പുലർത്തിയ രണ്ട് വിദ്യാർത്ഥിൾ പ്രത്യേക മുറിയിൽ നിരീക്ഷണത്തിലാണ് പരീക്ഷയെഴുതുന്നത്. 

ജാഗ്രതാ നടപടികൾ ഉണ്ടെങ്കിലും ഒന്നും പേടിക്കാനില്ലെന്ന ആത്മവിശ്വാസമാണ് അധ്യാപകരും ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും വിദ്യാർത്ഥികൾക്ക് നൽകുന്നത്. കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ എല്ലാ പരീക്ഷ കേന്ദ്രങ്ങളിലും ഐസൊലേഷൻ ക്ലാസ് മുറികൾ ക്രമീകരിച്ചിട്ടുണ്ട്.എന്തെങ്കിലും സംശയം തോന്നിയാൽ കുട്ടികളെ ഈ മുറികളിലേക്ക് മാറ്റും.അധ്യാപകർക്കും കുട്ടികൾക്കും സാനിറ്റൈസറുകളും മാസ്കുകളും എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലും ലഭ്യമാക്കിയിട്ടുണ്ട്. മുൻകരുതൽ നിർദ്ദേശങ്ങളും നൽകിയാണ് പരീക്ഷാ ഹാളിലേക്ക് കുട്ടികളെ കയറ്റുന്നത്.

ഇറ്റലിയിൽ നിന്നെത്തിയവരുമായി നേരിട്ട് സമ്പർക്കം പുലർത്തിയവരിൽ രണ്ട് പേർ പത്താം ക്ലാസ് പരീക്ഷ എഴുതുന്നവരാണ്. ഐസൊലേഷൻ ക്ലാസ് മുറിയിലാണ് ഇവർ പരീക്ഷയെഴുതുന്നത്. കൊവിഡ് ലക്ഷണങ്ങളോടെ പരീക്ഷയെഴുതാൻ കഴിയാതെ വിദ്യാർത്ഥികളുണ്ടെങ്കിൽ അവർക്ക് സേ പരീക്ഷയിൽ അവസരം നൽകും.

PREV
click me!

Recommended Stories

നിലയ്ക്കൽ - പമ്പ റോഡിൽ അപകടം; ശബരിമല തീർത്ഥാടകരുമായി പോയ രണ്ട് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; ഡ്രൈവർക്ക് പരിക്കേറ്റു
കാരണം കണ്ടെത്താന്‍ കൊട്ടിയത്തേക്ക് കേന്ദ്ര വിദ​ഗ്ധ സംഘം, ദേശീയപാത തകർന്ന സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും, നാലിടങ്ങളിൽ അപകട സാധ്യത