
തിരുവനന്തപുരം: കൊവിഡ് കാലത്ത് നാട്ടിലേക്ക് എത്തുന്ന പ്രവാസികൾക്ക് സംസ്ഥാന സര്‍ക്കാര്‍ സൗകര്യങ്ങൾ ഒരുക്കിയിട്ടില്ലെന്ന് കെ മുരളീധരൻ. പ്രവാസികൾ എത്താൻ തുടങ്ങിയതോടെ അവരെ പാർപ്പിക്കാൻ പോലും സൗകര്യമില്ലെന്ന് വ്യക്തമായെന്നും കെ മുരളീധരൻ ആരോപിച്ചു. കൊവിഡ് കാലത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്നത് റിയാലിറ്റി ഷോ ആണ്, ഇത് പ്രതിപക്ഷത്തെ അധിക്ഷേപിക്കാൻ മാത്രമാണെന്നും കെ മുരളീധരൻ കുറ്റപ്പെടുത്തി.
ഗൾഫിൽ നിന്ന് മലയാളികളെ കൊണ്ടുവരാൻ കഴിഞ്ഞത് എല്ലാവരുടേയും ശ്രമം കൊണ്ടാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എപ്പോൾ മലയാളികളെ നാട്ടിൽ എത്തിക്കാൻ കഴിയും എന്ന് സർക്കാർ വ്യക്തമാക്കണം. സർക്കാറിന് കഴിയില്ലെങ്കിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരെ സ്വന്തം പണം ഉപയോഗിച്ച് കോൺഗ്രസ് നാട്ടിലെത്തിക്കും. ഇതിന് മുഖ്യമന്ത്രി അനുമതി നൽകിയാൽ മതിയെന്നും കെ മുരളീധരൻ കോഴിക്കോട്ട് പറഞ്ഞു.
ഹൈക്കോടതിയിൽ കേന്ദ്രം കൊടുത്ത സത്യവാങ്മൂലത്തിന് വിരുദ്ധമാണ് സംസ്ഥാന സർക്കാറിൻ്റെ ക്വാറന്‍റൈൻ . പ്രവാസികളേയും ഇതര സംസ്ഥാനങ്ങളിൽ നിന്നും വരുന്നവരുടേയും എണ്ണത്തിൽ സംസ്ഥാനത്തിന് അവ്യക്തതയാണ് .അന്യസംസ്ഥാനങ്ങളിൽ നിന്ന് മലയാളികളെ എങ്ങിനെ എത്തിക്കും എന്നതിൽ സംസ്ഥാന സർക്കാറിന് സർവത്ര ആശയ കുഴപ്പമാണെന്നും കെ മുരളീധരൻ ആരോപിച്ചു.
കൊവിഡ് മരണം മരണം മറച്ചു വെക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. കേരളത്തിൽ ചികിത്സിച്ചയാൾ മരിച്ചപ്പോൾ മരണം കേരളത്തിൻ്റെ കണക്കിൽ ഉൾപ്പെടുത്തിയില്ലെന്നും കെ മുരളീധരൻ കുറ്റപ്പെടുത്തി
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam