മഹാരാഷ്ട്രയിൽ നിന്ന് എത്തിയത് തീവ്രത ഏറിയ വൈറസ് എന്ന് കാസര്‍കോട് കളക്ടര്‍

By Web TeamFirst Published May 15, 2020, 12:07 PM IST
Highlights

പൈവളിഗ പഞ്ചായത്താകെ പൂട്ടിയിടാൻ ഉദ്ദേശിക്കുന്നില്ല. സമ്പർക്കമുള്ള പ്രദേശങ്ങൾ മാത്രം  അടച്ചിടും

കാസര്‍കോട്: ഇടവേളക്ക് ശേഷം കാസര്‍കോട്ടെ കൊവിഡ് വ്യാപന സാഹചര്യം അതീവ ഗൗരവമുള്ളതാണെന്നും ജനങ്ങൾ കര്‍ശന ജാഗ്രത പാലിക്കണമെന്നും ഓര്‍മ്മിപ്പിച്ച് ജില്ലാ കളക്ടര്‍. രോഗം പടുന്ന സാഹചര്യമാണെങ്കിലും ട്രിപ്പിൾ ലോക്കിംഗ് സുരക്ഷ അടക്കം പരിഗണിക്കുന്നില്ലെന്നാണ് വിവരം. മഹാരാഷ്ട്രയിൽ നിന്ന് എത്തിയ രോഗ ബാധിതന്‍റെ സമ്പ‍ര്‍ക്കപ്പട്ടികയുള്ള പൈവളിഗ പഞ്ചായത്താകെ പൂട്ടിയിടാൻ ഉദ്ദേശിക്കുന്നില്ല. സമ്പർക്കമുള്ള പ്രദേശങ്ങൾ മാത്രം  അടച്ചിടുമെന്നും കളക്ടര്‍ സജിത് ബാബു പറഞ്ഞു. 

ജില്ലയിൽ രോഗികളുടെ എണ്ണം ഉയർന്നേക്കും. എന്നിരുന്നാലും  ഇപ്പോഴും കാര്യങ്ങൾ മനസില‌ാക്കാത്തവരുണ്ട്. പുറത്ത് നിന്ന് എത്തുന്നവർ കൂടുതലാകുന്നതിന് അനുസരിച്ച് പ്രതിസന്ധിയും രൂക്ഷമാകുമെന്നാണ് കളക്ടര്‍ നൽകുന്ന മുന്നറിയിപ്പ്. മഹാരാഷ്ട്രയിൽ നിന്ന് വന്നത് തീവ്രതയുള്ള വൈറസ് ആണ്. നേരിയ സമ്പർക്കം ഉണ്ടായവർക്ക് പോലും രോഗം കിട്ടി. ജനങ്ങൾ പരമാവധി സഹകരിക്കണമെന്ന് കലക്ടര്‍  ഡോ. ഡി സജിത് ബാബു ആവശ്യപ്പെട്ടു. 

തുടർന്ന് വായിക്കാം: പൊതുപ്രവര്‍ത്തകരുടെ സമ്പര്‍ക്ക പട്ടിക കാസര്‍കോടിന് വെല്ലുവിളി; ആരോഗ്യ പ്രവര്‍ത്തകരും ആശങ്കയിൽ...

 

click me!