
കാസർകോട്: എസ്പി ഓഫീസിലെ പൊലീസുകാരന് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കാസർകോട് എസ്പിയും ക്വാറൻറീനിൽ പ്രവേശിച്ചു. എസ്പി അടക്കം പ്രാഥമിക സമ്പർക്ക പട്ടിയിലുള്ള നാല് പേരാണ് ക്വാറൻറീനിൽ പോയത്. കാസര്‍കോട് സ്ഥിതി ഗുരുതരമാണ്. കാസർകോട് ഇന്ന് മൂന്ന് കൊവിഡ് മരണങ്ങൾ സ്ഥിരീകരിച്ചു. ജില്ലയിൽ ഇതുവരെ 21 പേരാണ് കൊവിഡിന് കീഴടങ്ങിയത്.
കാസർകോട്ട് വീണ്ടും കൊവിഡ് മരണം; സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ചത് നാല് മരണം
അതേസമയം മലപ്പുറത്ത് കൊവിഡ് പ്രതിരോധത്തിന് നേതൃത്വം കൊടുക്കുന്ന ജില്ലാ കളക്ടർക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. കളക്ടർ കെ.ഗോപാലകൃഷ്ണനാണ് ആൻ്റിജൻ പരിശോധനയിൽ കൊവിഡ് പോസിറ്റീവായത്. കളക്ടറെ കൂടാതെ സബ് കളക്ടർ, അസിസ്റ്റൻ്റ് കളക്ടർ എന്നിവർക്കും കൊവിഡ് സ്ഥിരീകരിച്ചു. ജില്ലാ കളക്ട്രേറ്റിലെ 20 ഉദ്യോഗസ്ഥർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മലപ്പുറം ജില്ലാ പൊലീസ് മേധാവി യു.അബ്ദുൾ കരീമിനും ഇന്നലെ കൊവിഡ് പോസീറ്റീവായിരുന്നു.
മലപ്പുറം കളക്ടർക്ക് കൊവിഡ് സ്ഥിരീകരിച്ചു, സബ് കളക്ടറും, അസി.കളക്ടർക്കും രോഗബാധ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam