അണുനാശിനി ടണലുകള്‍ സംസ്ഥാനത്ത് വേണ്ട; അശാസ്ത്രീയമെന്ന് മുഖ്യമന്ത്രി

By Web TeamFirst Published Apr 11, 2020, 6:37 PM IST
Highlights

ടണലിനെ ആശ്രയിക്കേണ്ടതില്ല, ചെയ്യേണ്ടതില്ല എന്ന കാര്യം കലക്ടർമാരെ അറിയിക്കുമെന്നും നിർദേശങ്ങള്‍ നല്‍കുമെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: അണുനാശിനി ടണലുകള്‍ സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ടണലിലൂടെ കടന്നുപോയി സാനിറ്റൈസ് ചെയ്യുക എന്ന പരീക്ഷണം ചിലയിടങ്ങളില്‍ കണ്ടു. അത് അശാസ്ത്രീയമാണ് എന്നാണ് ആരോഗ്യ വിദഗ്ധർ അറിയിച്ചിരിക്കുന്നത്. അതിനെ ആശ്രയിക്കേണ്ടതില്ല, ചെയ്യേണ്ടതില്ല എന്ന കാര്യം കലക്ടർമാരെ അറിയിക്കുമെന്നും നിർദേശങ്ങള്‍ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

സംസ്ഥാനത്ത് 10 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. കണ്ണൂർ- 7, കാസർകോട്- 2, കോഴിക്കോട്- 1 എന്നിങ്ങനെയാണ് കണക്ക്. ഇവരില്‍ ഏഴ് പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരാണ്. ഇന്ന് 19 പേർക്ക് രോഗം ഭേദമായി എന്ന ആശ്വാസ വാർത്തയും മുഖ്യമന്ത്രി പങ്കുവെച്ചു. കേരളത്തില്‍ 373 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. നിലവില്‍ ചികിത്സയിലുള്ളത് 228 പേർ. 

കണ്ണൂരിൽ കൊവിഡ് ചികിത്സയിൽ കഴിഞ്ഞിരുന്ന കാസര്‍കോട് സ്വദേശിയായ യുവതിക്ക് ആൺകുഞ്ഞു പിറന്നത് സന്തോഷം നൽകുന്ന വാര്‍ത്തയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ചികിത്സക്ക് നേതൃത്വം നൽകിയ ഡോക്ടര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും അഭിനന്ദനം അറിയിക്കുന്നതായും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

 

click me!