പോത്തൻകോട്ടെ ഫലം ഇന്നറിയാം; റാപ്പിഡ് ടെസ്റ്റ് നടത്തിയത് 171 പേര്‍ക്ക്

By Web TeamFirst Published Apr 5, 2020, 9:58 AM IST
Highlights

സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ ഏണ്ണം 254 ആയി. ഏറ്റവും കൂടുതൽ പേർ ചികിത്സയിലുള്ള കാസർകോട് പ്രത്യേകജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ ഏണ്ണം 254 ആയി. ഏറ്റവും കൂടുതൽ പേർ ചികിത്സയിൽ കഴിയുന്നത് കാസര്‍കോട് ജില്ലയിലാണ്. അതുകൊണ്ട് തന്നെ  കാസർകോട് പ്രത്യേക ജാഗ്രത നിർദ്ദേശം ആണ് നിലവിൽ ഉള്ളത്. 123 പേരാണ് കാസര്‍കോട്ട് നിലവിൽ ചികിത്സയിൽ ഉള്ളത്. 

സംസ്ഥാനത്ത് രണ്ടാമത്തെ കൊവിഡ് മരണം നടന്ന തിരുവനന്തപുരം ജില്ലയിലെ പോത്തൻകോടും ആരോഗ്യ പ്രവര്‍ത്തകര്‍ സ്ഥിതി സൂക്ഷമമായി വിലയിരുത്തുകയാണ്. രോഗ വ്യാപന സാധ്യത അറിയാൻ പോത്തൻകോട് റാപ്പി‍ഡ് ടെസ്റ്റ് തുടങ്ങി. 171 പേരുടെ സാമ്പിളുകളാണ് പരിശോധനക്കായി എടുത്തിട്ടുള്ളത്. വൈകീട്ടോടെ ഫലം അറിയാമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൊവിഡ് രോഗവ്യാപന സാഹചര്യവും പ്രതിരോധ നടപടികളും സംസ്ഥാന തലത്തിൽ ഊര്‍ജ്ജിതമായി പുരോഗമിക്കുകയാണ്. ലോക്ക് ഡൗൺ അടക്കം കര്‍ശന നിയന്ത്രണങ്ങൾ നിലവിലുള്ളതിനാൽ ജനജീവിതത്തെ ബാധിക്കാതിരിക്കാനുള്ള നടപടികളും ശക്തമാക്കിയിട്ടുണ്ട്. മരുന്നുകളും അവശ്യ സാധനങ്ങളും എത്തിക്കാൻ നടപടിയെടുക്കുന്നുണ്ട്. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ റേഷൻ വിതരണത്തിനായി  ഞായറാഴ്ചയായ ഇന്ന് റേഷൻ കടകൾ തുറന്ന് പ്രവർത്തിക്കും. 

മുഖ്യമന്ത്രി ഇന്ന് പ്രവാസി വ്യവസായികളുമായും കൂടിക്കാഴ്ച നടത്തുന്നുണ്ട് .

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  

click me!