രോഗമുക്തി ഉയർന്ന ദിനം, സംസ്ഥാനത്ത് ഇന്ന് സമ്പർക്കത്തിലൂടെ 4670 പേർക്ക് കൊവിഡ്

By Web TeamFirst Published Nov 26, 2020, 6:04 PM IST
Highlights

രോഗമുക്തി നിരക്ക് ഉയരുന്നത് സംസ്ഥാനത്തിന് നേരിയ ആശ്വാസമാകുന്നുണ്ട്. ഇന്ന് 50 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 5378 പേരിൽ 4670 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇവരിൽ 76 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 582 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇന്ന് 50 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. അതേ സമയം രോഗമുക്തി നിരക്ക് ഉയരുന്നത് സംസ്ഥാനത്തിന് നേരിയ ആശ്വാസമാകുന്നുണ്ട്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5970 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി.

മലപ്പുറം 689, കോഴിക്കോട് 632, തൃശൂര്‍ 557, എറണാകുളം 340, തിരുവനന്തപുരം 310, കോട്ടയം 421, കൊല്ലം 390, പാലക്കാട് 229, ആലപ്പുഴ 326, ഇടുക്കി 212, കണ്ണൂര്‍ 184, പത്തനംതിട്ട 156, വയനാട് 142, കാസര്‍ഗോഡ് 82 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

50 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കോഴിക്കോട് 10, എറണാകുളം 9, തിരുവനന്തപുരം, കണ്ണൂര്‍ 6 വീതം, പത്തനംതിട്ട 5, മലപ്പുറം, വയനാട് 3 വീതം, കോട്ടയം, തൃശൂര്‍, കാസര്‍ഗോഡ് 2 വീതം, കൊല്ലം, പാലക്കാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

ഇന്ന് 5 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. മലപ്പുറം ജില്ലയിലെ മറക്കര (കണ്ടെന്‍മെന്റ് സോണ്‍ വാര്‍ഡ് 8, 9), എറണാകുളം ജില്ലയിലെ അയവന (സബ് വാര്‍ഡ് 3), കൊല്ലം ജില്ലയിലെ തലവൂര്‍ (1), ചാത്തന്നൂര്‍ (സബ് വാര്‍ഡ് 9), പാലക്കാട് ജില്ലയിലെ കരിമ്പുഴ (2) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.6 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 545 ഹോട്ട് സ്‌പോട്ടുകളാണുള്ളത്

click me!