മരണത്തെ കുറിച്ച് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷിക്കണമെന്ന് കഴിഞ്ഞ തവണ കോടതി നിർദേശിച്ചിരുന്നു. ഒക്ടോബർ അഞ്ചിന് വെളുപ്പിന് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ ലാമയെ നവംബർ 30നാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

കൊച്ചി: കുവൈറ്റിൽ നിന്നും നാടുകടത്തപ്പെട്ട് കേരളത്തിൽ എത്തിയ ബെംഗളൂരു സ്വദേശി സൂരജ്‌ ലാമയുടെ മരണത്തെക്കുറിച്ച് എറണാകുളം റേഞ്ച് ഡിഐജി അന്വേഷിക്കും. അന്വേഷണത്തിന് അരുൾ ബി കൃഷ്ണയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. മൂന്നാഴ്ചകം ആദ്യ അന്വേഷണ റിപ്പോർട്ട് നൽകണമെന്ന് ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രൻ, എം. ബി. സ്നേഹലത എന്നിവരുടെ ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു. സൂരജ് ലാമയുടെ തിരോധാനത്തിൽ മകൻ സാന്തൻ ലാമ നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയാണ് കോടതി പരിഗണിച്ചത്. മരണത്തെ കുറിച്ച് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷിക്കണമെന്ന് കഴിഞ്ഞ തവണ കോടതി നിർദേശിച്ചിരുന്നു. ഒക്ടോബർ അഞ്ചിന് വെളുപ്പിന് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ ലാമയെ നവംബർ 30നാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming