മഞ്ചേരിയിലെ കുഞ്ഞിന്‍റെ ജീവൻ രക്ഷിക്കാൻ പരമാവധി ശ്രമിച്ചെന്ന് ആരോഗ്യ മന്ത്രി

By Web TeamFirst Published Apr 24, 2020, 10:19 AM IST
Highlights

ജൻമനാ കടുത്ത ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നു കുട്ടിക്ക്. ഹൃദയസംബന്ധമായ അസുഖങ്ങളും ഉണ്ടായിരുന്നു. ജീവൻ രക്ഷിക്കാൻ അങ്ങേ അറ്റം പരിശ്രമിച്ചിരുന്നു എന്നും ആരോഗ്യമന്ത്രി 

തിരുവനന്തപുരം: കൊവിഡ് 19 ബാധിച്ച് മരിച്ച നാല് മാസം പ്രായമുള്ള കുഞ്ഞിന് കടുത്ത ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ. ജൻമാ തന്നെ ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉണ്ടായിരുന്നു. ആരോഗ്യ നില തീര്‍ത്തും വഷളായ നിലയിലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജീവൻ രക്ഷിക്കാൻ അങ്ങേ അറ്റം പരിശ്രമിച്ചിരുന്നു എന്നും ആരോഗ്യമന്ത്രി പറഞ്ഞു, 

എവിടെ നിന്നാണ് കുട്ടിക്ക് കൊവിഡ് ബാധ ഉണ്ടായത് എന്നത് ഇനിയും കണ്ടെത്തേണ്ടതുണ്ട്. സമ്പര്‍ക്കം ഉണ്ടായിട്ടുണ്ട് എന്നത് തന്നെയാണ് ആദ്യ നിഗമനമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തും മുന്പ് രണ്ട് സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയിട്ടിണ്ട്. സമ്പര്‍ക്കം എവിടെ നിന്ന് എങ്ങനെ ഉണ്ടായി എന്നത് സംബന്ധിച്ച് കൂടുതൽ പരിശോധനകളും ജാഗ്രതയും ഉണ്ടാകും. വളരെ എളുപ്പം കുട്ടികൾക്ക് വൈറസ് പിടിപെടാം. പ്രമായമവരും അസുഖ സാധ്യത ഉള്ളവരും അതീവ ശ്രദ്ധ പുലർത്തണം. കുട്ടിയുടെ അമ്മയുടേയും അച്ഛന്‍റേയും പരിശോധന ഫലം ഇന്ന് കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. 

ശ്വാസകോശ, ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ കുഞ്ഞിന്  ഉണ്ടായിരുന്നു. ഗുരുതര നിലയിലാണ് മെഡിക്കൽ കോളജിൽ എത്തിച്ചത്. ലക്ഷണങ്ങൾ ശകതമായതിനാലാണ് പരിശോധന നടത്തിയത്. ഒറ്റ പ്രവശ്യമാണ് പരിശോധന നടത്തിയിട്ടുള്ളതെന്നും മന്ത്രി വിശദീകരിച്ചു.

രോഗം ബാധിക്കുന്നതിൻറെ അളവ് കേരളത്തിൽ നന്നായി കുറഞ്ഞിട്ടുണ്ട്. മരണനിരക്കും  കുറയ്ക്കാനായെങ്കിലും അപകട സാധ്യത ഒഴിഞ്ഞിട്ടില്ല. മാഹി സ്വദേശിയുടെ മരണം കേരളത്തിന്റെ പട്ടികയിൽ ഉൾപ്പെടില്ല. ഇത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ചകൾ നടന്ന് വരികയാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. 

 

തുടര്‍ന്ന് വായിക്കാം: കോഴിക്കോട്ട് കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു...

 

click me!