
കൊല്ലം: കൊല്ലത്ത് കൊവിഡ് 19 സ്ഥിരീകരിച്ച പ്രക്കുളം സ്വദേശിയുമായി അടുത്ത ബന്ധം പുലർത്തിയ 41 പേരെ ഹൈ റിസ്‌ക് പട്ടികയിലുൾപ്പെടുത്തി. അടുത്തിടപഴകിയ 10 പേരെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയിട്ടുണ്ട്.
ഇയാൾ ഇപ്പോൾ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. രോഗിക്കൊപ്പം വിമാനത്തിൽ സഞ്ചരിച്ചിരുന്ന യാത്രക്കാർ, രോഗിയുടെ അുത്ത ബന്ധുക്കൾ ഉൾപ്പടെയുള്ളവരുടെ സ്രവം പരിശോധനക്കായി അയച്ചു.
അതേസമയം, ലോക്ക്ഡൗണിന്റെ ഭാഗമായി കൊല്ലത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിശോധന തുടരുകയാണ്. പരിശോധനക്കായി ഡ്രോണുകളും ഉപയോഗിക്കുന്നുണ്ട്. കൊല്ലം ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചതോടെ ഇന്ന് നിരത്തിലിറങ്ങിയവരുടെ എണ്ണം വളരെ കുറവായിരുന്നു.
അതിനിടെ,കൊവിഡ് ബാധിച്ച് മരിച്ച മട്ടാഞ്ചേരി സ്വദേശിയുടെ മൃതദേഹം സംസ്കരിച്ചു. കര്‍ശന വ്യവസ്ഥകളോടെ ചുള്ളിക്കൽ കച്ചി അനഫി മസ്ജിദിലാണ് സംസ്കാരം നടന്നത്. കൊവിഡ് 19 പ്രോട്ടോകോൾ പൂര്‍ണ്ണമായും പാലിച്ചായിരുന്നു സംസ്കാര ചടങ്ങുകൾ. ആചാരം അനുസരിച്ച് സംസ്കാര കര്‍മ്മങ്ങൾ ചെയ്യാൻ ബന്ധുകളെ അനുവദിച്ചെങ്കിലും മൃതദേഹത്തിൽ തൊടാനോ അടുത്ത് പെരുമാറാനോ അനുവാദം ഉണ്ടായിരുന്നില്ല.
Read Also: തൊടാൻ പോലും അനുവാദമില്ല, അതീവ ജാഗ്രതയിൽ കൊവിഡ് ബാധിച്ച് മരിച്ചയാളെ സംസ്കരിച്ചു...
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam