കോഴിക്കോട് ടിപിആർ 25ന് മുകളിലായ 28 തദ്ദേശ സ്ഥാപനങ്ങളിൽ കടുത്ത നിയന്ത്രണം

Published : Apr 25, 2021, 08:54 AM ISTUpdated : Apr 26, 2021, 09:55 AM IST
കോഴിക്കോട് ടിപിആർ 25ന് മുകളിലായ 28 തദ്ദേശ സ്ഥാപനങ്ങളിൽ കടുത്ത നിയന്ത്രണം

Synopsis

മെഡിക്കൽ സ്റ്റോറുകൾ, പലചരക്ക്, പഴം,പച്ചക്കറിക്കടകൾ, പെട്രോൾ പമ്പുകൾ തുടങ്ങി അവശ്യവിഭാഗങ്ങൾ ഒഴികെ മറ്റെല്ലാ വ്യാപാര സ്ഥാപനങ്ങളും രാവിലെ ഏഴു മുതൽ രാത്രി ഏഴു വരെ മാത്രമേ തുറന്നു പ്രവർത്തിക്കാൻ പാടുള്ളു.

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ, ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക് 25 ശതമാനത്തിന് മുകളിലുള്ള തദ്ദേശ സ്ഥാപനങ്ങളിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു. 28 പഞ്ചായത്തുകളിലാണ് ഉയർന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉള്ളത്. ഇവിടങ്ങളിൽ വിവാഹം ഉൾപ്പെടെ എല്ലാതരം ചടങ്ങുകളിലും അഞ്ച് പേരിൽ കൂടുതൽ പാടില്ല. ചടങ്ങുകൾ ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. ആരാധനാലയങ്ങളിലും അഞ്ച് പേരിൽ കൂടുതൽ പാടില്ല.

ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക് 25 ശതമാനത്തിൽ കൂടുതൽ (ആഴ്ചയിലെ ശരാശരി ) ഉള്ള തദ്ദേശ സ്ഥാപനങ്ങൾ

1. കുരുവട്ടൂർ
2. ചേമഞ്ചേരി
3. കായണ്ണ
4. ചെങ്ങോട്ടുകാവ്
5. പെരുമണ്ണ
6. വേളം
7. ചേളന്നൂർ
8. അരിക്കുളം
9. തലക്കുളത്തൂർ
10. ഏറാമല
11. ചക്കിട്ടപാറ
12. ഒളവണ്ണ
13. തിക്കോടി
14. മടവൂർ
15. ഫറൂക്ക് മുനിസിപ്പാലിറ്റി
16.പെരുവയൽ
17. മുക്കം
18. പേരാമ്പ്ര
19. രാമനാട്ടുകര മുനിസിപ്പാലിറ്റി
20. കടലുണ്ടി
21. ചങ്ങരോത്ത്
22. ചെക്യാട്
23. നരിക്കുനി
24. കക്കോടി
25. പനങ്ങാട്
26. തുറയൂർ
27. വളയം
28. കൂത്താളി

മെഡിക്കൽ സ്റ്റോറുകൾ, പലചരക്ക്, പഴം,പച്ചക്കറിക്കടകൾ, പെട്രോൾ പമ്പുകൾ തുടങ്ങി അവശ്യവിഭാഗങ്ങൾ ഒഴികെ മറ്റെല്ലാ വ്യാപാര സ്ഥാപനങ്ങളും രാവിലെ ഏഴു മുതൽ രാത്രി ഏഴു വരെ മാത്രമേ തുറന്നു പ്രവർത്തിക്കാൻ പാടുള്ളു.

ജില്ലയിലെ ഇപ്പോഴത്തെ കണ്ടെയ്ൻമെന്റ് സോണുകൾ

Azhiyur6, 10
Balussery1, 7, 8(Sub Wards)
Chakkittappara12, 13, 14, 15
Changaroth3, 6, 12, 13
Chelannur9, 15
Chenkottukavu8, 9
Chorode2, 4, 19
Eraamala12, 13
Feroke Muncipality16, 25
Kadalundi5, 6, 11, 13, 21
Kakkodi16(Sub Ward)
Kattippara12
Kayanna7
Keezhariyur13
Kizhakkoth1, 7, 17, 18
Koorachund6
Koyilandi Muncipality6, 24
Kozhikkode ©5, 7, 11, 14, 16, 22, 38, 65, 75(Sub Wards)
Kunnamangalam1(Sub ward), 4, 5, 7, 13, 14, 20, 21, 17
Kuruvattur11
Madavoor10
Meppayur4, 6, 8, 11, 12(Sub Ward)
Moodadi2
Naduvannur12
Nanmanda11, 17
Olavanna2, 11, 21
Omassery17, 19(Sub Wards)
Onchiyam8
Payyoli Muncipality12, 17
Perumanna14
Peruvayal4, 17
Ramanattukara Muncipality10(Sub wards)
Thikkodi12
Thiruvalloor3, 19, 20(Sub Ward)
Unnikulam1, 12, 21, 22, 23(Sub Ward)
Vadakara Muncipality11, 18(Sub Ward)
Valayam1
Vanimel11
Velom3

(Source: https://dashboard.kerala.gov.in/hotspots.php )

കഴിഞ്ഞ രണ്ട് ദിവസമായി കോഴിക്കോട് ജില്ലയിൽ പ്രതിദിന കേസുകൾ മൂവായിരത്തിന് മുകളിലാണ്. രോഗികളുടെ എണ്ണം കുതിച്ചുയർന്നതോടെ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാനാണ് ജില്ലാ ഭരണകൂടത്തിന്‍റെ തീരുമാനം. ആൾക്കൂട്ടം കണ്ടെത്താൻ ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധന തുടങ്ങിയിട്ടുണ്ട്. വാരാന്ത്യ നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കും. അനാവശ്യമായി വാഹനം നിരത്തിലിറക്കിയാൽ വാഹനം പിടിച്ചെടുക്കും. ജില്ലയുടെ എല്ലാ ഭാഗങ്ങളിലും കർശന പരിശോധന നടത്തും. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങുന്നവരെ വീടുകളിലേക്ക് തിരിച്ചയക്കും.

രോഗികളുമായി സമ്പർക്കമുണ്ടായവരുടെ ക്വാറന്‍റീൻ ഉറപ്പ് വരുത്താൻ കണ്ട്രോൾ റൂമുകളും സജ്ജീകരിച്ചിട്ടുണ്ട്. ആശുപത്രികൾ കേന്ദ്രീകരിച്ചും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചുമാണ് കൺട്രോൾ റൂമുകൾ പ്രവർത്തിക്കുക. രോഗികളുടെ സമ്പർക്കപ്പട്ടികയിൽ ഉള്ളവർ കൺട്രോൾ റൂമിന്‍റെ നിരീക്ഷണത്തിലായിരിക്കും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തിരുവനന്തപുരം കോർപറേഷനിൽ ബിജെപിക്ക് നിർണായകം; സ്ഥാനാർത്ഥി മരിച്ച ഡിവിഷനിഷ തെരഞ്ഞെടുപ്പ് വിജ്ഞാപനം നാളെ
ഇന്‍സ്റ്റഗ്രാമിലെ കമന്‍റിനെ ചൊല്ലി തർക്കം, പിന്നാലെ സ്കൂൾ വിദ്യാർത്ഥികൾ തമ്മില്‍ കൂട്ടത്തല്ല്