ലോക്ക്ഡൗണ്‍ ഇളവുകള്‍ എന്തെല്ലാം? കേരളത്തിന്‍റെ തീരുമാനം ഇന്നറിയാം

Published : Jun 01, 2020, 06:59 AM ISTUpdated : Jun 01, 2020, 07:30 AM IST
ലോക്ക്ഡൗണ്‍ ഇളവുകള്‍ എന്തെല്ലാം? കേരളത്തിന്‍റെ തീരുമാനം ഇന്നറിയാം

Synopsis

ഈ മാസം എട്ട് മുതൽ വലിയ ഇളവുകളാണ് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനം ഇത് അതേപടി അംഗീകരിക്കാൻ സാധ്യതയില്ല. അന്തർസംസ്ഥാന യാത്രയ്ക്ക് പാസ് തുടർന്നും ഏർപ്പെടുത്താനാണ് സാധ്യത

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ ഇളവുകളിൽ കേരളത്തിന്‍റെ തീരുമാനം ഇന്നറിയാം. വിഷയം ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതലയോഗം ചേരും. ഈ മാസം എട്ട് മുതൽ വലിയ ഇളവുകളാണ് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനം ഇത് അതേപടി അംഗീകരിക്കാൻ സാധ്യതയില്ല. അന്തർസംസ്ഥാന യാത്രയ്ക്ക് പാസ് തുടർന്നും ഏർപ്പെടുത്താനാണ് സാധ്യത.

ആരാധനാലയങ്ങൾ തുറന്നാൽ തന്നെ ആളുകളുടെ എണ്ണം കർശനമായി പരിമിതപ്പെടുത്തും. ഹോട്ടലുകളിൽ ആകെ സീറ്റിന്‍റെ പകുതിയാളുകളെ മാത്രമെ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവദിക്കൂ. മാളുകളിൽ 50 ശതമാനം കടകൾ ഒന്നിടവിട്ട ദിനങ്ങളിൽ തുറക്കാനായിരിക്കും തീരുമാനം.

ഘട്ടംഘട്ടമായി ലോക്ക്ഡൗണിൽ നിന്ന് പുറത്തുകടക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രസർക്കാർ. ഇതുവരെ ലോക്ക്ഡൗൺ ഒന്നാംഘട്ടം, രണ്ടാംഘട്ടം എന്നിങ്ങനെ നാലാംഘട്ടമായി വരെ മാർഗനിർദേശങ്ങൾ പുറത്തിറക്കിക്കൊണ്ടിരുന്ന കേന്ദ്ര ആഭ്യന്തരമന്ത്രാലയം, പുതിയ മാർഗനിർദേശത്തെ വിശേഷിപ്പിക്കുന്നത് 'അൺലോക്ക് വൺ' എന്നാണ്. ലോക്ക്ഡൗണിന് പുറത്തേക്ക് എന്നർത്ഥം. 

ഇത് ലോക്ക്ഡൗൺ 5.0 അല്ല, അൺലോക്ക് ഒന്നാംഘട്ടമാണ്. മൂന്ന് ഘട്ടങ്ങളിലായാണ് ലോക്ക്ഡൗണിന് പുറത്തേക്കുള്ള മാർഗനിർദേശങ്ങൾ കേന്ദ്രസർക്കാ‍ർ നടപ്പാക്കുക. പുതിയ അൺലോക്ക് വൺ ഘട്ടത്തിൽ രാജ്യത്ത് തീവ്രബാധിതമേഖലകൾ അല്ലാത്ത ഇടങ്ങളിൽ വലിയ ഇളവുകളാണ് കേന്ദ്രം പ്രഖ്യാപിച്ചത്.

തീവ്രബാധിതമേഖലകൾ അല്ലാത്ത ഇടത്ത് എല്ലാ മേഖലകളെയും തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കുകയാണ് കേന്ദ്രസർക്കാർ. പക്ഷേ, ചില മേഖലകളിൽ നിയന്ത്രണങ്ങളുണ്ട്. നിലവിൽ പ്രഖ്യാപിച്ച മാർഗനിർദേശങ്ങൾ അനുസരിച്ച് (Standard Operating Procedures) മാത്രമേ ഇവിടങ്ങളിൽ പ്രവ‍ർത്തനങ്ങൾ അനുവദിക്കൂ. 

കേന്ദ്രത്തിന്‍റെ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ ഇങ്ങനെ

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കോഴിക്കോട് കോര്‍പ്പറേഷനിൽ ലീഡ് പിടിച്ച് യുഡിഎഫ്, കണ്ണൂര്‍ കോര്‍പ്പറേഷനിലും മുന്നേറ്റം
തിരുവനന്തപുരം കോർപറേഷൻ മുട്ടട ഡിവിഷനിൽ അട്ടിമറി; ഇടത് കോട്ടയിൽ വൈഷ്‌ണ സുരേഷ് വിജയിച്ചു