ലോക്ക് ഡൗൺ: സംസ്ഥാനത്ത് ഇന്ന് രജിസ്റ്റർ ചെയ്തത് 2206 കേസുകള്‍, 1450 വാഹനങ്ങള്‍ പിടിച്ചെടുത്തു

By Web TeamFirst Published Apr 9, 2020, 9:36 PM IST
Highlights

ലോക്ക് ഡൗണിന്‍റെ പശ്ചാത്തലത്തിൽ അനാവശ്യമായി നിരത്തിലിറങ്ങുന്നവർക്കെതിരെ കർശന നടപടിയാണ് പൊലീസ് സ്വീകരിച്ച് വരുന്നത്. 

തിരുവനന്തപുരം: ലോക്ക് ഡൗൺ  നിരോധനം ലംഘിച്ച് യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2206 പേര്‍ക്കെതിരെ കേസെടുത്തു. 2166 പേർ അറസ്റ്റിലാവുകയും 1450 വാഹനങ്ങളും പിടിച്ചെടുക്കുകയും ചെയ്തു. ലോക്ക് ഡൗണിന്‍റെ പശ്ചാത്തലത്തിൽ അനാവശ്യമായി നിരത്തിലിറങ്ങുന്നവർക്കെതിരെ കർശന നടപടിയാണ് പൊലീസ് സ്വീകരിച്ച് വരുന്നത്. 

ജില്ല തിരിച്ചുള്ള കണക്കു ചുവടെ (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍).

തിരുവനന്തപുരം സിറ്റി - 92, 81, 61

തിരുവനന്തപുരം റൂറല്‍ - 186, 189, 133

കൊല്ലം സിറ്റി - 179, 179, 162

കൊല്ലം റൂറല്‍ - 209, 214, 172

പത്തനംതിട്ട - 199, 204, 175

കോട്ടയം - 101, 108, 18

ആലപ്പുഴ - 99, 104, 48

ഇടുക്കി - 146, 56, 20

എറണാകുളം സിറ്റി - 16, 17, 10

എറണാകുളം റൂറല്‍ - 148, 147, 84

തൃശൂര്‍ സിറ്റി - 120, 132, 88

തൃശൂര്‍ റൂറല്‍ - 132, 156, 90

പാലക്കാട് - 82, 100, 58

മലപ്പുറം - 78, 126, 10

കോഴിക്കോട് സിറ്റി - 62, 62, 61

കോഴിക്കോട് റൂറല്‍ - 11, 17, 6

വയനാട് - 105, 31, 80

കണ്ണൂര്‍ - 221, 222, 159

കാസര്‍ഗോഡ് - 20, 21, 15

click me!