നിരീക്ഷണത്തിൽ കഴിയേണ്ടയാൾ വയനാട്ടിൽ മയക്കുമരുന്നുമായി പിടിയിൽ

Web Desk   | Asianet News
Published : Mar 21, 2020, 11:21 PM IST
നിരീക്ഷണത്തിൽ കഴിയേണ്ടയാൾ വയനാട്ടിൽ മയക്കുമരുന്നുമായി പിടിയിൽ

Synopsis

കൊടുവള്ളി സ്വദേശിയെ വൈത്തിരി എസ് ഐ ജിതേഷും സംഘവും പിടികൂടിയത്. മയക്കുമരുന്നുമായി കൂടെയുണ്ടായിരുന്ന മറ്റു മൂന്നു പേരെയും പോലീസ് പിടികൂടി

വൈത്തിരി: കുടകിൽ നിന്നും വന്ന യുവാവിനെ മയക്കുമരുന്നുമായി കസ്റ്റഡിയിലെടുത്തു. കൊറോണ ബാധിത പ്രദേശമായ കുടകിൽ നിന്നും വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ ആവശ്യപ്പെട്ട യുവാവിനെയാണ് വൈത്തിരി പോലീസ് കസ്റ്റഡിയിലെടുത്തത്. 

കൊടുവള്ളി സ്വദേശിയെ വൈത്തിരി എസ് ഐ ജിതേഷും സംഘവും പിടികൂടിയത്. മയക്കുമരുന്നുമായി കൂടെയുണ്ടായിരുന്ന മറ്റു മൂന്നു പേരെയും പോലീസ് പിടികൂടി. ലക്കിടിക്കടുത്ത അറമലയിലെ ഒരു വാടക വീട്ടിൽ തമ്പടിച്ചിരിക്കുകയായിരുന്നു സംഘം.

വയനാട്ടിലേക്ക് അയൽ ജില്ലകളിൽ നിന്നുള്ള യാത്രകൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ദുരന്ത നിവാരണ നിയമ പ്രകാരം ജില്ലാ കളക്ടറാണ് ഉത്തരവിട്ടത്. വയനാട്ടിലേക്കുള്ള പ്രവേശന കവാടങ്ങളായ ലക്കിടി, പേരിയ, ബോയ്സ് ടൗൺ, നിരവിൽപ്പുഴ എന്നിവിടങ്ങളിൽ പ്രത്യേക പരിശോധനാ സംഘങ്ങളെ നിയോഗിക്കാൻ ജില്ലാ പോലീസ് മേധാവിക്കും ഡിഎംഒക്കും നിർദ്ദേശം നൽകി.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  

PREV
click me!

Recommended Stories

ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധി; 'അമ്മ', ഓഫീസിൽ അടിയന്തര എക്സിക്യൂട്ടീവ് യോഗം; വിധിയിൽ സന്തോഷമുണ്ടെന്ന് ലക്ഷ്മി പ്രിയ
പ്രചരണം കഴിഞ്ഞ് വീട്ടിലെത്തിയ യുഡിഎഫ് സ്ഥാനാർത്ഥി കുഴഞ്ഞുവീണ് മരിച്ചു