ജനതാ കര്‍ഫ്യൂ: വ്യാജ സന്ദേശങ്ങള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് കേരളാ പൊലീസ്

Web Desk   | Asianet News
Published : Mar 21, 2020, 10:24 PM ISTUpdated : Mar 22, 2020, 04:21 PM IST
ജനതാ കര്‍ഫ്യൂ: വ്യാജ സന്ദേശങ്ങള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് കേരളാ പൊലീസ്

Synopsis

ജനതാകര്‍ഫ്യൂവുമായി ബന്ധപ്പെട്ട്, നിരത്തിലിറങ്ങിയാല്‍ വാഹനങ്ങള്‍ പിടിച്ചെടുക്കും, പമ്പുകള്‍ അടച്ചിടും തുടങ്ങി പലവിധ വ്യാജസന്ദേശങ്ങള്‍ ചില സാമൂഹ്യവിരുദ്ധര്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.  

തിരുവനന്തപുരം: ഞായറാഴ്ച (22.03.2020)യിലെ ജനതാ കര്‍ഫ്യൂവുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് കേരളാ പൊലീസ്. ജനതാകര്‍ഫ്യൂവുമായി ബന്ധപ്പെട്ട്, നിരത്തിലിറങ്ങിയാല്‍ വാഹനങ്ങള്‍ പിടിച്ചെടുക്കും, പമ്പുകള്‍ അടച്ചിടും തുടങ്ങി പലവിധ വ്യാജസന്ദേശങ്ങള്‍ ചില സാമൂഹ്യവിരുദ്ധര്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കോവിഡ്ബാധ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ജനങ്ങള്‍ പുറത്തിറങ്ങാതെ പരമാവധി സ്വയം നിരീക്ഷണത്തില്‍ ഏര്‍പ്പെടാന്‍ വേണ്ടിയാണ് സര്‍ക്കാര്‍ നാളെ കര്‍ഫ്യുവിന് ആഹ്വാനം ചെയ്തിട്ടുള്ളതെന്നും വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിക്കരുതെന്നും കേരള പൊലീസിന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു. 

ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ

22.03.2020ലെ ജനതാകര്‍ഫ്യൂവുമായി ബന്ധപ്പെട്ട്, നിരത്തിലിറങ്ങിയാല്‍
വാഹനങ്ങള്‍ പിടിച്ചെടുക്കും, പമ്പുകള്‍ അടച്ചിടും തുടങ്ങി പലവിധ
വ്യാജസന്ദേശങ്ങള്‍ ചില 
സാമൂഹ്യവിരുദ്ധര്‍ സോഷ്യല്‍ മീഡിയ വഴി
പ്രചരിപ്പിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കോവിഡ്ബാധ
പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ജനങ്ങള്‍ പുറത്തിറങ്ങാതെ
പരമാവധി സ്വയം നിരീക്ഷണത്തില്‍ ഏര്‍പ്പെടാന്‍ വേണ്ടിയാണ്
സര്‍ക്കാര്‍ നാളെ കര്‍ഫ്യുവിന് ആഹ്വാനം ചെയ്തിട്ടുള്ളത്.
ഇതിന്റെ മറവില്‍ ഇത്തരം സാമൂഹ്യവിരുദ്ധ പ്രവര്‍ത്തികളില്‍
ഏര്‍പ്പെടുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍
സ്വീകരിക്കുന്നതായിരിക്കും.


 

PREV
click me!

Recommended Stories

കെഎൽ 60 എ 9338, നടിയെ ആക്രമിച്ച കേസിലെ സുപ്രധാന തെളിവ്, കാട്ടുവളളികൾ പിടിച്ച് കൊച്ചിയിലെ കോടതി മുറ്റത്ത്! തെളിവുകൾ അവശേഷിക്കുന്നു
രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം