'റേഷനരി കൊള്ളൂലെന്നോ? അതൊക്കെ പഴങ്കഥ', മണിയൻ പിള്ള രാജു പറയുന്നു

By Web TeamFirst Published Apr 6, 2020, 3:53 PM IST
Highlights

'5 കിലോ പുഴുക്കലരിയും 5 കിലോ ചെമ്പാവരിയുമാണ് ഭാര്യയുടെ പേരിലുള്ള കാര്‍ഡ് വഴി റേഷനായി കിട്ടിയത്.  വീട്ടിൽ കൊണ്ടുവന്നു ഭക്ഷണം ഉണ്ടാക്കി'.

കൊച്ചി: കൊവിഡ് വൈറസ് പ്രതിരോധത്തിന്‍റെ ഭാഗമായ ലോക് ഡൗണ്‍ കാലത്ത് സര്‍ക്കാര്‍ റേഷന്‍ അരി സൗജന്യമായി നൽകിയത് വലിയ കാര്യമാണെന്നും താനും വീട്ടിലെ റേഷന്‍കാര്‍ഡുപയോഗിച്ച് അരി വാങ്ങിയതായും നടനും നിര്‍മ്മാതാവുമായ മണിയന്‍പിള്ള രാജു. സിനിമാക്കാരുള്‍പ്പെടെ നിരവധിപ്പേരാണ് ഇക്കാര്യത്തില്‍ തന്നെ അഭിനന്ദിച്ചതെന്നും മണിയന്‍പിള്ള രാജു കൂട്ടിച്ചേര്‍ത്തു.

'5 കിലോ പുഴുക്കലരിയും 5 കിലോ ചെമ്പാവരിയുമാണ് ഭാര്യയുടെ പേരിലുള്ള കാര്‍ഡ് വഴി റേഷനായി കിട്ടിയത്.  വീട്ടിൽ കൊണ്ടുവന്നു ഭക്ഷണം ഉണ്ടാക്കി. ഇക്കാര്യം സോഷ്യല്‍ മീഡിയയിൽ വൈറലായി. നിരവധിപ്പേരാണ് അഭിനന്ദരവുമായി എത്തിയത്. റേഷന്‍ മോശമാണെന്ന പ്രചരണമെല്ലാം തെറ്റാണ്. റേഷന്‍ നമ്മുടെ അവകാശമാണ്. ഈ സമയത്ത് എന്തുകിട്ടിയാലും അത് ഉപകാരമാണ്. സര്‍ക്കാര്‍ സൗജന്യമായി സര്‍ക്കാര്‍ അരിവിതരണം നടത്തുന്നത് വലിയകാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏഷ്യാനെറ്റ് ന്യൂസിലൂടെ ഭക്ഷ്യമന്ത്രി പി തിലോത്തമനോട് ചോദ്യങ്ങള്‍ ചോദിക്കാമെന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു മണിയന്‍പിള്ള രാജു. 

കേരളത്തില്‍ വിതരണം ചെയ്യുന്നത് കുട്ടനാട്ടിൽ നിന്നും സംഭരിക്കുന്ന അരിയാണോ അതോ സംസ്ഥാനത്തിന് പുറത്ത് നിന്നും എത്തുന്നതാമെയെന്നും മന്ത്രിയോട് മണിയന്‍പിള്ള രാജു ചോദിച്ചു. ഒരു മാസത്തെ റേഷന്‍ വിതരണത്തിന് ഒരു ലക്ഷത്തി പതിനെണ്ണായിരം മെട്രിക്ക് ടണ്‍ ധാന്യമാണ് വേണ്ടതെന്നും കേരളത്തിലുല്‍പ്പാദപ്പിക്കുന്ന അരിയും കേന്ദ്രവിഹിതവും ചേര്‍ത്താണ് ഇപ്പോള്‍ അരി വിതരണം നടത്തുന്നതെന്നും മന്ത്രി മറുപടി നൽകി. കൂടുതൽ അരി ഇത്തവണ വേണ്ടി വരും അത് കേന്ദ്രത്തിന്‍റെ സഹായം കൂടിയുണ്ടെന്നും മന്ത്രി മറുപടിയിൽ വ്യക്തമാക്കി. 

click me!