സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണം കർശനമാക്കി പൊലീസ്, കർശന പരിശോധനക്ക് ഡിജിപി നിർദ്ദേശം

Published : Apr 27, 2021, 10:42 PM IST
സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണം കർശനമാക്കി പൊലീസ്, കർശന പരിശോധനക്ക് ഡിജിപി നിർദ്ദേശം

Synopsis

വാഹന പരിശോധന കർ‍ശനമാക്കുന്നതോടൊപ്പം അനാവശ്യ യാത്രകൾ തടയണം. ആൾക്കൂട്ടം ഉണ്ടായാൽ ഉത്തരവാദിത്തം എസ്എച്ച്ഒമാർക്കെന്നും സർക്കുലറിൽ പറയുന്നു. 

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണം കർശനമാക്കി പൊലീസ്. ഇതു സംബന്ധിച്ച് ഡിജിപിയുടെ നിർദേശം പുറത്തിറങ്ങി. എല്ലാ സ്ഥലങ്ങളിലും പൊലീസിന്റെ സാന്നിദ്ധ്യം ഉണ്ടാകണം. ആളുകൾ മാസ്ക് ഉൾപ്പടെയുള്ള പ്രതിരോധ മാർഗ്ഗങ്ങൾ സ്വീകരിച്ചിട്ടുണ്ടോ എന്ന് ഉറപ്പ് വരുത്തണം. വാഹന പരിശോധന കർ‍ശനമാക്കുന്നതോടൊപ്പം അനാവശ്യ യാത്രകൾ തടയണം. ആൾക്കൂട്ടം ഉണ്ടായാൽ ഉത്തരവാദിത്തം എസ്എച്ച്ഒമാർക്കെന്നും സർക്കുലറിൽ പറയുന്നു. ക്രമസമാധാന ചുമതലയുള്ള എഡിജിപ്പിക്കാണ് നിർദേശം നൽകിയിരിക്കുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വയനാട്ടിലെ ദുരന്തബാധിതര്‍ക്ക് തണലൊരുങ്ങി; ടൗണ്‍ഷിപ്പിലെ ആദ്യഘട്ട വീടുകളുടെ കൈമാറ്റം ഇന്ന്
അമേരിക്കയും ഇസ്രായേലും ലോകത്തിന്‍റെയാകെ ശത്രുക്കൾ, സാമ്രാജ്യത്വ യുദ്ധവെറിക്കെതിരെ അണിനിരക്കേണ്ടത് കടമയെന്ന് എം സ്വരാജ്