
മലപ്പുറം: അന്യ സംസ്ഥാനത്ത് കുടുങ്ങി കിടക്കുന്ന മുഴുവൻ മലയാളികളെയും നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ടു മുസ്ലിം ലീഗ്. അതിർത്തികളിൽ സ്ഥിതി ദയനീയമാണെന്നും വ്യവസ്ഥാപിത മാർഗ്ഗങ്ങളിലൂടെ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരെ തിരികെ കൊണ്ട് വരണമെന്നും പി കെ കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.
ലോക് ഡൗൺ ലംഘനത്തിന് യുഡിഎഫിനെ നിർബന്ധിക്കരുതെന്ന് കുഞ്ഞാലിക്കുട്ടി മുന്നറിയിപ്പ് നൽകി. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരെ സ്വാഗതം ചെയ്താൻ സംസ്ഥാനം തയ്യാറാകണമെന്നും നഴ്സുമാർക്ക് വേണ്ടി വിളക്ക് കത്തച്ച മുഖ്യമന്ത്രി ദില്ലിയിൽ കുടുങ്ങിയവരെ തിരിച്ച് കൊണ്ട് വരാൻ നടപടി എടുക്കണമെന്നും എം കെ മുനീർ ആവശ്യപ്പെട്ടു.
കേരളം കർണ്ണാടക സർക്കാരിനെ പോലെ മനുഷ്യത്യരഹിതമായി പെരുമാറുന്നുവെന്നും മുനീർ ആരോപിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam