തന്റെ വിശ്വാസ്യതയും അംഗീകാരവും തകർക്കുന്നതാണ് സി സി മുകുന്ദന്റെ പ്രസ്താവനകൾ. 16നകം മാപ്പ് പറഞ്ഞില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും വക്കീൽ നോട്ടീസിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
തൃശ്ശൂർ: സി സി മുകുന്ദന് വക്കീൽ നോട്ടീസയച്ച് മുൻ എംഎൽഎയും സിപിഐ നേതാവുമായ ഗീത ഗോപി. അപകീർത്തികരമായ പ്രസ്താവന ചൂണ്ടിക്കാട്ടിയാണ് നടപടി. സിസി മുകുന്ദൻ വ്യക്തിഹത്യ നടത്തിയെന്ന് ഗീത ഗോപി ആരോപിക്കുന്നു. ഈ മാസം 16നകം പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നാണ് ഗീത ഗോപി ആവശ്യപ്പെടുന്നത്. തന്റെ വിശ്വാസ്യതയും അംഗീകാരവും തകർക്കുന്നതാണ് സി സി മുകുന്ദന്റെ പ്രസ്താവനകൾ. 16നകം മാപ്പ് പറഞ്ഞില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും വക്കീൽ നോട്ടീസിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക

