കൊവിഡ് 19; പത്തനംതിട്ടയില്‍ 8 പരിശോധനാ ഫലങ്ങള്‍ നെഗറ്റീവ്

By Web TeamFirst Published Mar 14, 2020, 9:19 AM IST
Highlights

പുതിയതായി രണ്ടുപേരെ കൂടി ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. ഇതോടെ ആശുപത്രിയില്‍ ഉള്ളവരുടെ എണ്ണം 31 ആയി.

പത്തനംതിട്ട: പത്തനംതിട്ടയില്‍ എട്ട്  കൊവിഡ് 19 പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ്. പുതിയതായി രണ്ടുപേരെ കൂടി ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. ഇതോടെ ആശുപത്രിയില്‍ ഉള്ളവരുടെ എണ്ണം 31 ആയി. 1239 പേർ ഇപ്പോഴും വീടുകളിൽ നിരീക്ഷണത്തിൽ തുടരുന്നുണ്ട്. പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ മന്ത്രി തല അവലോകന യോഗം ഇന്ന് കളക്ടറേറ്റിൽ ചേരും.

ആദ്യഘട്ടത്തിൽ സ്ഥിരീകരിച്ച കൊവിഡ് ബാധ ഫലപ്രദമായി തടഞ്ഞു നിര്‍ത്തിയ ആരോഗ്യ വകുപ്പിന് രണ്ടാംഘട്ടത്തിൽ വെല്ലുവിളി ഉണ്ടാക്കിയത് ഇറ്റലിയിൽ നിന്ന് എത്തിയ മൂന്ന് പേര്‍ തന്നെയാണെന്ന് ഇന്നലെ രാജു എബ്രഹാം എംഎല്‍എ നിയമസഭയില്‍ പറഞ്ഞിരുന്നു. ഇവരെ കുറ്റപ്പെടുത്താൻ പാടില്ലെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. എന്നാലത് ശരിയല്ലെന്നും രാജു എബ്രഹാം വിശദീകരിച്ചു. 

പലതവണ വിമാനത്തിൽ ഫോം പൂരിപ്പിച്ച് നൽകണമെന്ന നിര്‍ദ്ദേശം ഉണ്ടായിട്ടും അത് പാലിച്ചില്ല. ഖത്തറിൽ നിന്ന് വന്നെന്ന് പറഞ്ഞാണ് വിമാനത്താവളത്തിലെ എമിഗ്രേഷൻ കൗണ്ടറിൽ നിന്ന് പുറത്ത് കടന്നത്. പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നിന്ന് വന്നവരോടും തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളാണ് ഇറ്റലിയിൽ നിന്നെത്തിയവര്‍ ചെയ്തത്.

ആയിരത്തിലധികം ആളുകളുമായി അവര്‍ അപ്പോഴേക്കും സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. ആരോഗ്യ പ്രവര്‍ത്തകരുടെ സമയോചിത ഇടപെടൽ കാരണമാണ് രോഗ വ്യാപനം ഇത്രയെങ്കിലും പിടിച്ച് നിര്‍ത്താനായതെന്നും റാന്നി എംഎൽഎ രാജു എബ്രഹാം പറഞ്ഞു. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക...

 

click me!