കൊവിഡ് 19 : പത്താം ക്ലാസ് പ്ലസ് ടു പരീക്ഷകൾക്ക് മാറ്റമില്ല

Published : Mar 09, 2020, 11:55 AM ISTUpdated : Mar 09, 2020, 12:09 PM IST
കൊവിഡ് 19 : പത്താം ക്ലാസ് പ്ലസ് ടു പരീക്ഷകൾക്ക് മാറ്റമില്ല

Synopsis

കൊവിഡ് 19 രോഗബാധിതരുണ്ടെങ്കിൽ അവര്‍ക്ക് സേ പരീക്ഷ എഴുതാനുള്ള അവസരം നൽകാനാണ് തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തിൽ പരീക്ഷാ ഷെഡ്യൂളുകൾക്ക് മാറ്റമുണ്ടാകില്ല, എസ്എസ്എൽസി , പ്ലസ് ടു പരീക്ഷകൾ മുൻ നിശ്ചയപ്രകാരം തന്നെ നടത്താനാണ് തീരുമാനം. രോഗം ഉള്ളവരുണ്ടെങ്കിൽ അവര്‍ക്ക് സേ പരീക്ഷ എഴുതാൻ അവസരം നൽകും. പത്തനംതിട്ട ജില്ലയിൽ ജാഗ്രത നിലവിലുണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട് . 

അതേസമയം എറണാകുളത്ത് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതോടെ കേരളത്തിൽ നിലവിലുള്ള കൊവിഡ് കേസുകളുടെ എണ്ണം ആറായി. കര്‍ശന ജാഗ്രതാ നിര്‍ദ്ദേശമാണ് ആരോഗ്യവരുപ്പ് അധികൃതര്‍ നൽകിയിട്ടുള്ളത്.

തുടര്‍ന്ന് വായിക്കാം: കൊവിഡ് 19: വിവരങ്ങൾ അറിയിക്കണം, നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് ആരോഗ്യമന്ത്രി...

 

PREV
click me!

Recommended Stories

നടിമാരുടെ തുറന്നു പറച്ചിലില്‍ മലയാള സനിമാ ലോകം പൊള്ളി, ആദ്യ സ്ത്രീ കൂട്ടായ്മ പിറവിയെടുത്തു; നടിയെ ആക്രമിച്ച കേസ് മലയാള സിനിമയെ രണ്ട് തട്ടിലാക്കി
രാജിവെച്ചത് രണ്ട് പബ്ലിക് പ്രോസിക്യൂട്ടർമാർ; അസാധാരണമായിരുന്നില്ല വിചാരണക്കോടതിയുമായുള്ള തർക്കം, നടിയെ ആക്രമിച്ച കേസിലുണ്ടായത് നാടകീയമായ നീക്കങ്ങൾ