ലോക്ക് ഡൗൺ ഇളവ്: ആഴ്ചയിൽ രണ്ട് ദിവസം ബാര്‍ബര്‍ ഷോപ്പ് തുറക്കാം, പൊതുഗതാഗതം തൽക്കാലം ഇല്ല

Published : Apr 16, 2020, 03:24 PM ISTUpdated : Apr 16, 2020, 03:54 PM IST
ലോക്ക് ഡൗൺ ഇളവ്: ആഴ്ചയിൽ രണ്ട് ദിവസം ബാര്‍ബര്‍ ഷോപ്പ് തുറക്കാം, പൊതുഗതാഗതം തൽക്കാലം ഇല്ല

Synopsis

ഏപ്രില്‍ 20ന് ശേഷം ബാര്‍ബര്‍ ഷോപ്പുകളുടെ പ്രവര്‍ത്തനത്തിന് ഇളവുകള്‍ നല്‍കും. ശനി, ഞായര്‍ ദിവസങ്ങളിലാണ് ബാര്‍ബര്‍ ഷോപ്പുകള്‍ക്ക് തുറക്കാന്‍ അനുമതി ഉണ്ടായിരിക്കുക. 

തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ നിന്ന് ബാർബർ ഷോപ്പുകൾക്ക് ഇളവ് നൽകുന്ന കാര്യത്തിൽ ധാരണയായി. ആഴ്ചയിൽ രണ്ട് ദിവസം ബാർബർ ഷോപ്പുകൾക്ക് തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകും. ഏപ്രിൽ 20 ന് ശേഷം ശനി, ഞായർ ദിവസങ്ങളിലാണ് ബാർബർ ഷോപ്പുകൾക്ക് തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകിയിരിക്കുന്നത്. ബ്യൂട്ടി പാർലറിന് ഇളവ് ഉണ്ടാകില്ല. 

തിങ്കളാഴ്ച്ചക്ക് ശേഷം  തീവ്രമല്ലാത്ത മേഖലയിൽ കൂടുതൽ ഓഫീസുകൾ തുറന്ന് പ്രവർത്തിക്കാനും ധാരണയായി. പൊതു ഗതാഗതത്തിന് തൽക്കാലം ഇളവ് അനുവദിക്കില്ല. തിങ്കളാഴ്ചക്ക് ശേഷം സ്വകാര്യ കാറിൽ നാല് പേർക്ക് യാത്ര അനുമതി നൽകും. നിലവിൽ രണ്ട് പേർക്ക് മാത്രമാണ് യാത്ര അനുമതി ഉള്ളത്.

ഒറ്റയടിക്ക് എല്ലാ നിയന്ത്രണങ്ങളും എടുത്ത് കളയുന്ന തരത്തിൽ ഒരു തീരുമാനത്തിനും നിലവിൽ സാധ്യതയില്ലെന്നാണ് ഇന്ന് ചേർന്ന മന്ത്രിസഭായോഗം വിലയിരുത്തിയത്. കയർ, കശുവണ്ടി, കൈത്തറി, ബീഡി തുടങ്ങി പരമ്പരാഗത തൊഴിൽ  മേഖലകളിലും ഇളവ് നൽകാൻ ധാരണയുണ്ട്. ഏപ്രിൽ 20 ന് ശേഷം മാത്രമേ ഇളവ് പ്രാബല്യത്തില്‍ വരികയുള്ളൂ. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കാട്ടുപന്നി കുറുകെ ചാടി, നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞ് യുവാവിനും ഏഴ് വയസുകാരിക്കും പരിക്ക്
ആയിരം കോടിയുടെ സൈബർ തട്ടിപ്പ്; ചൈനീസ് സംഘത്തിൽ മലയാളികളും, പണം കടത്തിയത് 111 വ്യാജ കമ്പനികൾ വഴി