1.75 ലക്ഷം ആളുകളുടെ സെൻസിറ്റീവ് ആയ ആരോഗ്യ വിവരഭങ്ങളാണ് അമേരിക്കൻ കമ്പനിയുടെ കയ്യിലുള്ളത്.
അഴിമതി മാത്രമല്ല, മലയാളിയുടെ ജീവൻ പോലും അപകടത്തിലാക്കുന്ന ക്രിമിനൽ ഇടപാടാണ് നടന്നിട്ടുള്ളതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
തിരുവനന്തപുരം: സ്പ്രിംഗ്ളര്‍ എന്ന അമേരിക്കൻ കമ്പനിക്ക് ആരോഗ്യ വിവരങ്ങളടങ്ങിയ ഡാറ്റാ കൈമാറാനുള്ള സര്‍ക്കാര്‍ നീക്കത്തിൽ മുഖ്യമന്ത്രിക്കെതിരെ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 200കോടി രൂപ മൂല്യ വരുന്ന ഡാറ്റ കൈമാറിയതിൽ സാമ്പത്തിക അഴിമതി ഉണ്ട്. 1.75 ലക്ഷം ആളുകളുടെ സെൻസിറ്റീവ് ആയ ആരോഗ്യ വിവരങ്ങളാണ് അമേരിക്കൻ കമ്പനിയുടെ കയ്യിലുള്ളത്. അഴിമതി മാത്രമല്ല, മലയാളിയുടെ ജീവൻ പോലും അപകടത്തിലാക്കുന്ന ക്രിമിനൽ ഇടപാടാണ് നടന്നിട്ടുള്ളതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് ഒന്നാം പ്രതിയെന്നും ചെന്നിത്തല പറഞ്ഞു.
ആരോപണങ്ങൾ എല്ലാം ശരിവക്കുന്നതാണ് മുഖ്യമന്ത്രിയുടെ ഇത് സംബന്ധിച്ച പ്രസ്താവനകളെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഒരു കമ്പനിക്ക് കരാര്‍ കൈമാറുമ്പോൾ പാലിക്കേണ്ട സാധാരണ നടപടി ക്രമങ്ങൾ പോലും ഉണ്ടായിട്ടില്ല. സ്പ്രിംഗ്ളര്‍ കരാര്‍ സംബന്ധിച്ച് മന്ത്രിസഭ അലോചിച്ചില്ല. എഗ്രിമെന്‍റ് സംബന്ധിച്ച് ഒരു ഫയൽ പോലുമില്ല. കമ്പനിയുടെ കഴിഞ്ഞ കാല പ്രവര്‍ത്തനങ്ങൾ അന്വേഷിച്ചിട്ടില്ല. ഡാറ്റാ തട്ടിപ്പിൽ കേസു നേരിടുന്ന കമ്പനിയാണ് . നിയമ നടപടി ആവശ്യമുള്ള ഘട്ടം വന്നാൽ ന്യൂയോര്‍ക്കിൽ പോയി കേസ് നടത്തേണ്ട അവസ്ഥയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഉറുമ്പിന് ആരാഹം കൊടുക്കുന്നത് പോലും വാര്‍ത്താ സമ്മേളനം നടത്തി പറയുന്ന പിണറായി വിജയൻ സ്പ്രിംഗ്ളര്‍ കരാറിനെ കുറിച്ച് മിണ്ടാതിരുന്നത് എന്താണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam