സംസ്ഥാനത്ത് 19 കൊവിഡ് രോഗികള്‍ കൂടി, ആകെ എണ്ണം 126 ആയി, സമൂഹവ്യാപനമില്ല;കാര്‍ഡില്ലങ്കിലും റേഷന്‍: മുഖ്യമന്ത്രി

By Web TeamFirst Published Mar 26, 2020, 6:08 PM IST
Highlights

136 പേർ ഇന്ന് ആശുപത്രിയിലായി. കേന്ദ്ര പാക്കേജ് ഗുണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 19 കൊവിഡ് ബാധിതര്‍ ; ആകെ പോസ്റ്റീവ് കേസുകളുടെ എണ്ണം 126 ആയി. 136 പേർ ഇന്ന് ആശുപത്രിയിലായി. കേന്ദ്ര പാക്കേജ് ഗുണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു

തദ്ദേശ സ്ഥാപന അടിസ്ഥാനത്തിൽ കമ്യൂണിറ്റി കിച്ചൺ 43 ഇടത്ത് തുടങ്ങി. 941 പഞ്ചായത്തുകളിൽ 861 പഞ്ചായത്തിൽ കമ്യൂണിറ്റി കിച്ചണിന് സ്ഥലം സജ്ജമാക്കി. ആറ് കോർപ്പറേഷനുകളിൽ ഒൻപതിടത്തായി കിച്ചൺ ആരംഭിക്കാനാണ് സ്ഥലം കണ്ടെത്തിയത്. ഇവിടങ്ങളിൽ വരും ദിവസങ്ങളിൽ ഭക്ഷണ വിതരണം ആരംഭിക്കും.

പ്രാദേശിക സന്നദ്ധ സേവകരെ തദ്ദേശ സ്ഥാപനങ്ങൾ കണ്ടെത്തി. ഇക്കാര്യങ്ങൾ പെട്ടെന്ന് പൂർത്തീകരിക്കാനാണ് ശ്രമിക്കുന്നത്. കണ്ണൂര്‍ ഒമ്പത് , കാസര്‍കോട്  മൂന്ന്. മലപ്പുറം മൂന്ന് , തൃശൂര്‍ രണ്ട് എന്നിങ്ങനെയാണ് കൊവിഡ് ബാധിതരുടെ എണ്ണം.  815 പഞ്ചായത്തുകളിൽ ഹെൽപ് ഡയസ്ക് സജ്ജീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. നഗരങ്ങളിൽ 16785 സന്നദ്ധ സേവകര്‍ രംഗത്തുണ്ട്.

റേഷൻ കാർഡ് ഇല്ലാതെ വാടക കൊടുത്ത് കഴിയുന്നവർക്ക് ഭക്ഷ്യ ധാന്യം എത്തിക്കാൻ സംവിധാനം. റേഷൻ കാർഡ് ഇല്ലാത്തവർക്കെല്ലാം കാർഡ് നൽകുന്ന സംവിധാനം നേരത്തെ തുടങ്ങിയിരുന്നു. എങ്കിലും ചിലർക്ക് റേഷൻ കാർഡില്ല. ഇവർക്ക് കൂടി റേഷൻ കടകളിൽ നിന്ന് ഭക്ഷ്യധാന്യം നൽകും. ഇവരുടെ ആധാർ നമ്പർ നോക്കിയ ശേഷം മറ്റ് റേഷൻ കാർഡുകളിൽ ഉൾപ്പെട്ടില്ലെന്ന് ഉറപ്പാക്കിയ ശേഷം സാധനങ്ങൾ സൗജന്യമായി നൽകും.

നമ്മുടെ സംസ്ഥാനത്ത് ദുരന്തങ്ങളിൽ ഇടപെട്ട് സഹായിക്കാൻ സംസ്ഥാനത്താകെ വളണ്ടിയര്‍മാര്‍ വേണം. അതിന് പ്രത്യേക ഡയറക്ടറേറ്റ് വേണം. ഇത് നേരത്തെ തീരുമാനിച്ചതാണ്. ഈ പ്രവർത്തനം പൂർണ്ണമായി സജ്ജമാക്കാനും ആരംഭിക്കാനും 22 മുതൽ 40 വയസ് വരെയുള്ള ആളുകളെ സന്നദ്ധ സേനയായി കണക്കാക്കും. 2.36 ലക്ഷം പേർ ഉൾപ്പെട്ട സന്നദ്ധ സേന ഈ ഘട്ടത്തിൽ രംഗത്തിറങ്ങണം.

ഭക്ഷണവും ഭക്ഷ്യവസ്തുക്കളും വീടുകളിൽ എത്തിക്കണം. ധാരാളം പേർ വീടിന് പുറത്ത് പോയി ഭക്ഷണം വാങ്ങാനും ഭക്ഷ്യ വസ്തുക്കൾ വാങ്ങാനും കഴിയാത്തവരാണ്. വീടിനകത്ത് സ്വന്തമായി ഭക്ഷണം പാകം ചെയ്യാനാവാത്ത ആളുകളുമുണ്ട്.ഇത്തരത്തിൽ വ്യത്യസ്തമായ പ്രവര്‍ത്തനങ്ങളാണ് സന്നദ്ധ പ്രവര്‍ത്തകരുടെ ഉത്തരവാദിത്തമെന്നും പിണറായി വിജയൻ പറഞ്ഞു

 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  

click me!