ക്രൈസ്തവ ദേവാലയങ്ങളിൽ വിശുദ്ധ വാരാചരണത്തിന് അനുവാദം നൽകണമെന്ന് ആവശ്യം

By Web TeamFirst Published Mar 26, 2020, 5:32 PM IST
Highlights

ക്രൈസ്തവ ദേവാലയങ്ങളിൽ വിശുദ്ധ വാരാചരണം അനുഷ്ഠിക്കുന്നതിനും ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്കും സംസ്ഥാന സർക്കാർ അനുവാദം നൽകണമെന്നാണ് ആവശ്യം

കോട്ടയം: കൊവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യമൊട്ടാകെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ വിശുദ്ധ വാരാചരണം നടത്താൻ അനുമതി തേടി സർക്കാരിന് കത്ത്. ക്രൈസ്തവ ദേവാലയങ്ങളിൽ വിശുദ്ധ വാരാചരണം അനുഷ്ഠിക്കുന്നതിനും ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്കും സംസ്ഥാന സർക്കാർ അനുവാദം നൽകണമെന്നാണ് ആവശ്യം.

ഇക്കാര്യം ഉന്നയിച്ച് മലങ്കര ഓർത്തഡോക്സ് സഭാ സെക്രട്ടറി അഡ്വക്കേറ്റ് ബിജു ഉമ്മൻ സർക്കാരിന് കത്ത് നൽകി. കൊവിഡ് നിയന്ത്രണത്തിന്റെ പശ്ചാത്തലത്തിൽ ക്ഷേത്രങ്ങളിൽ നിത്യപൂജ നടത്തുവാൻ സംസ്ഥാന സർക്കാർ ഉത്തരവിറക്കിയ മാതൃകയിൽ ക്രൈസ്തവ ദേവാലയങ്ങളിലും വിശുദ്ധ വാരാചരണത്തിന് അനുമതി നൽകണമെന്നാണ് ആവശ്യം. വൈദികരും ശുശ്രൂഷകരും മാത്രമായി വിശുദ്ധ വാര കർമ്മങ്ങൾ അനുഷ്ഠിക്കുവാൻ അനുവദിക്കണമെന്നാണ് ആവശ്യം. ഏപ്രിൽ അഞ്ച് മുതൽ 12 വരെയാണ് വിശുദ്ധ വാരാചരണം.

click me!