തൃശൂരിൽ കൊവിഡ് നിരീക്ഷണത്തിലിരിക്കെ കടന്നുകളഞ്ഞ ഇതര സംസ്ഥാനക്കാരനെ പിടികൂടി

Published : Mar 31, 2020, 05:42 PM ISTUpdated : Mar 31, 2020, 05:52 PM IST
തൃശൂരിൽ കൊവിഡ് നിരീക്ഷണത്തിലിരിക്കെ കടന്നുകളഞ്ഞ ഇതര സംസ്ഥാനക്കാരനെ പിടികൂടി

Synopsis

മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ബീഹാർ സ്വദേശിയാണ് അധികൃതരുടെ കണ്ണ് വെട്ടിച്ച് കടന്നത്.

തൃശൂർ: തൃശൂർ മെഡിക്കൽ കോളേജിൽ കോവിഡ് 19 നിരീക്ഷണത്തിലിരിക്കെ കടന്നുകളഞ്ഞ ഇതര സംസ്ഥാനക്കാരനെ പിടികൂടി. മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ബീഹാർ സ്വദേശിയാണ് അധികൃതരുടെ കണ്ണ് വെട്ടിച്ച് കടന്നത്. വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നും നാട്ടുകാരുടെ സഹായത്തോടൊണ് മെഡിക്കൽ കോളേജ് പൊലീസ് ഇയാളെ പിടികൂടിയത്. 

അതേ സമയം അതിഥി തൊഴിലാളികളുടെ പ്രശ്നങ്ങളിൽ ഹൈക്കോടതി ഇടപെട്ടു. കഴിഞ്ഞ ദിവസം പായിപ്പാട്, പെരുമ്പാവൂർ എന്നിവടങ്ങളിലുണ്ടായ സംഭവത്തിൽ കോടതി സർക്കാരിനോട് റിപ്പോട്ട് തേടി. ലോക് ഡൗൺ കാലത്ത് അതിഥി തൊഴിലാളികൾക്കായി കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച മാർഗ നിർദേശം സംസ്ഥാന സർക്കാർ പാലിച്ചിട്ടുണ്ടോയെന്ന് അറിയിക്കണമെന്നും കോടതി നിർദേശിച്ചു. 

 

 

 

PREV
click me!

Recommended Stories

തീപാറും പോരാട്ടം! നിശബ്ദ പ്രചാരണവും താണ്ടി തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് പോളിങ് ബൂത്തിൽ, രാഷ്‌ട്രീയാവേശം അലതല്ലി വടക്ക് കൊട്ടിക്കലാശം
കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം