കൊവിഡ് 19: തിരുവനന്തപുരത്ത് 42  പൊലീസുകാർ നിരീക്ഷണത്തിൽ

Published : Mar 28, 2020, 01:26 PM IST
കൊവിഡ് 19: തിരുവനന്തപുരത്ത് 42  പൊലീസുകാർ നിരീക്ഷണത്തിൽ

Synopsis

തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങിയ മലപ്പുറം സ്വദേശിക്ക് കൊവിഡ്  രോഗലക്ഷണങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇയാൾക്ക് പിന്നീട് കൊവിഡ് സ്ഥിരീകരിച്ചു. 

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലും റെയിൽവേ സ്റ്റേഷനിലും ജോലി ചെയ്തിരുന്ന 42 പൊലീസുകാർ വീട്ടിൽ നിരീക്ഷണത്തിൽ. തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങിയ മലപ്പുറം സ്വദേശിക്ക് കോവിഡ് സ്ഥിരിച്ച പശ്ചാത്തലത്തിലാണ് നിരീക്ഷണം. തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങിയ മലപ്പുറം സ്വദേശിക്ക് കൊവിഡ്  രോഗലക്ഷണങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇയാൾക്ക് പിന്നീട് കൊവിഡ് സ്ഥിരീകരിച്ചു. 

തിരുവനന്തപുരത്ത് ഇത് വരെ  ആകെ രോഗം സ്ഥിരീകരിച്ചത് 6 പേർക്കാണ്. ഇതിൽ മൂന്നു പേർക്ക് രോഗം ഭേദമായി. വെള്ളനാട് സ്വദേശിയുടേയും, ശ്രീ ചിത്ര ആശുപത്രിയിലെ ഡോക്ടറുടേയും, ഇറ്റലിക്കാരന്‍റെയും രോഗമാണ് ഭേദമായത്. ബാക്കിയുള്ള രണ്ടു പേരും ഇന്നലെ മലപ്പുറത്തിന്‍റെ ലിസ്റ്റിൽ ഉൾപ്പെടുത്തിയ ആളും ഉൾപ്പെടെ മൂന്ന് പോരാണ് ചികിത്സയിലുള്ളത്. 

PREV
click me!

Recommended Stories

'കാലില്ലാ പാവങ്ങൾ നീലിമല താണ്ടുന്നു...' ഇരുകാലിനും ശേഷിയില്ല, 10ാം വർഷവും അയ്യനെ കാണാനെത്തി സജീവ്
അവധി പ്രഖ്യാപിച്ച് കാസർകോട് കള‌ക്‌ടർ; ജില്ലയിൽ എട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി