കാതോലിക്കാ ബാവക്ക് മരുന്നുമായി ഹെലികോപ്റ്റര്‍; സേവനം പ്രയോജനപ്പെടുത്താൻ സ്വകാര്യ ആശുപത്രികൾ

By Web TeamFirst Published Mar 31, 2020, 3:59 PM IST
Highlights

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലേക്ക് അടിയന്തര പ്രാധാന്യമുള്ള മരുന്നുകളും ജീവൻരക്ഷാ മരുന്നുകളും മുഖ്യമായും എത്തുന്നത് പുറത്തു നിന്നാണ്.ലോക്ഡൗൺ കാരണം സംസ്ഥാന അതിർത്തികൾ അടഞ്ഞതോടെ മരുന്നു വിതരണം താറുമാറായി.

തിരുവല്ല; ലോക്ഡൗൺ കാരണം ഗതാഗതം നിലച്ചതോടെ സംസ്ഥാനത്തേക്ക് ഹെലികോപ്റ്ററിൽ മരുന്നുകൾ എത്തിച്ച് സ്വകാര്യ മരുന്ന് വിതരണ കമ്പനികൾ. ഓർത്തഡോക്സ് സഭാ അധ്യക്ഷൻ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയ്ക്കുൾപ്പെടെയുള്ള മരുന്നുകൾ ഇന്ന്  ഹെലികോപ്റ്റർ മാർഗ്ഗം പരുമലയിൽ എത്തിച്ചു. 

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലേക്ക് അടിയന്തര പ്രാധാന്യമുള്ള മരുന്നുകളും ജീവൻരക്ഷാ മരുന്നുകളും മുഖ്യമായും എത്തുന്നത് പുറത്തു നിന്നാണ്.ലോക്ഡൗൺ കാരണം സംസ്ഥാന അതിർത്തികൾ അടഞ്ഞതോടെ മരുന്നു വിതരണം താറുമാറായി.ഇതോടെയാണ് സ്വകാര്യ ആശുപത്രികൾ മരുന്നെത്തിക്കാൻ വ്യോമ മാർഗ്ഗം തെരഞ്ഞെടുത്തത്.

കാതോലിക്ക ബാവയ്ക്കായി  അമേരിക്കയിൽ നിന്ന് നേരത്തെ ബംഗലൂരുവിൽ എത്തിച്ചിരുന്ന മരുന്നുൾപ്പെടെ അടിയന്തര സാഹചര്യത്തിൽ പരുമല ആശുപത്രിയിൽ എത്തിക്കണമായിരുന്നു. ഇതോടെയാണ് ബംഗലൂരുവിൽ നിന്ന് പരുമലയിലേക്ക് ഹെലികോപ്റ്ററിൽ മരുന്നെത്തിക്കാൻ തീരുമാനിച്ചത്. പരുമല ദേവസ്വം ബോർഡ് കോളേജ് ഗ്രൗണ്ടിലാണ് അവശ്യ മരുന്നുകളുമായി ഹെലികോപ്റ്റർ ഇറങ്ങിയത്. 

വരും ദിവസങ്ങളിലും അവശ്യഘട്ടത്തിൽ ഹെലികോപ്റ്റർ സേവനം പ്രയോജനപ്പെടുത്താനാണ് സ്വകാര്യ ആശുപത്രികളുടെ തീരുമാനം.

 

click me!