കൊവിഡ് ചട്ടം ലംഘിച്ചു: തിരുവനന്തപുരം പോത്തീസിന്‍റെയും രാമചന്ദ്രന്‍റെയും ലൈസൻസ് റദ്ദാക്കി

By Web TeamFirst Published Jul 20, 2020, 2:48 PM IST
Highlights

തിരുവനന്തപുരത്തെ പ്രമുഖ സൂപ്പർമാർക്കറ്റ്, വസ്ത്രവ്യാപാര, ഹൈപ്പർമാർക്കറ്റ് ശൃംഖലകളുടെ കെട്ടിടങ്ങളാണ് അടിയന്തരമായി അടച്ചിടാൻ കോർപ്പറേഷൻ തീരുമാനിച്ചത്. കൊവിഡ് ചട്ടം ലംഘിച്ച് ആളുകളെ അകത്ത് കയറ്റിയതിനാണ് നടപടി. 

തിരുവനന്തപുരം: നഗരത്തിലെ പ്രമുഖ ഹൈപ്പർ മാർക്കറ്റ്, വസ്ത്രവ്യാപാര ശാലകളായ പോത്തീസിന്‍റെയും രാമചന്ദ്രൻ സൂപ്പർ സ്റ്റോഴ്‍സിന്‍റെയും ലൈസൻസ് റദ്ദാക്കി. കൊവിഡ് ചട്ടം ലംഘിച്ചതിന് തിരുവനന്തപുരം കോർപ്പറേഷന്‍റേതാണ് നടപടി. മേയറാണ് നടപടിയെടുത്തതായി അറിയിച്ചത്. 

അട്ടക്കുളങ്ങരയിലാണ് രാമചന്ദ്രൻ സൂപ്പർ സ്റ്റോഴ്സ്. തിരുവനന്തപുരം നഗരത്തിലെ എം ജി റോഡിലാണ് പോത്തീസ് സൂപ്പർ സ്റ്റോഴ്സ്. 

കൊവിഡ് ചട്ടം ലംഘിച്ച് ആളുകളെ കൂട്ടത്തോടെ അകത്ത് കയറ്റിയതിനാണ് ഇരുസ്ഥാപനങ്ങൾക്കുമെതിരെ കോർപ്പറേഷൻ കടുത്ത നടപടി സ്വീകരിച്ചത്. നേരത്തേ അട്ടക്കുളങ്ങരയിലെ രാമചന്ദ്രൻ വ്യാപാരശാലയിലെ ജീവനക്കാർക്ക് കൂട്ടത്തോടെ കൊവിഡ് സ്ഥിരീകരിച്ചത് പരിഭ്രാന്തി പരത്തിയിരുന്നു. 

Read more at: തിരുവനന്തപുരം രാമചന്ദ്രന്‍ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ 17 പേര്‍ക്ക് കൂടി കൊവിഡ്; സ്ഥിതി ഗുരുതരമെന്ന് മുഖ്യമന്ത്രി

click me!