Asianet News MalayalamAsianet News Malayalam

തിരുവനന്തപുരം രാമചന്ദ്രന്‍ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ 17 പേര്‍ക്ക് കൂടി കൊവിഡ്; സ്ഥിതി ഗുരുതരമെന്ന് മുഖ്യമന്ത്രി

 ജില്ലയിൽ വിവിധ പ്രദേശങ്ങളിൽ നിന്നും ദിവസേന നൂറ് കണക്കിന് പേരാണ് വ്യാപാരശാലയില്‍ വന്നുപോയിരുന്നത്. ഇവരെ കണ്ടെത്തുകയെന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നതാണ്. 

more employees in Ramachandran Textiles texted covid positive
Author
Trivandrum, First Published Jul 16, 2020, 6:35 PM IST

തിരുവനന്തപുരം: അറുപത്തിയൊന്ന് ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച തിരുവനന്തപുരം രാമചന്ദ്രൻ വ്യാപാരശാലയിലെ 17 പേര്‍ക്ക് കൂടി രോഗം.  ഇന്ന് പരിശോധിച്ച 81 സാമ്പിളുകളില്‍ 17 എണ്ണമാണ് പോസിറ്റീവായത്. ഇനിയും നിരവധി പേരുടെ ഫലം വരാനുണ്ട്. വ്യാപാരശാലയിലെ സ്ഥിതി ഗുരതരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജില്ലയിൽ വിവിധ പ്രദേശങ്ങളിൽ നിന്നും ദിവസേന നൂറ് കണക്കിന് പേരാണ് വ്യാപാരശാലയില്‍ വന്നുപോയിരുന്നത്. ഇവരെ കണ്ടെത്തുകയെന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നതാണ്. 

രാമചന്ദ്രൻ വ്യാപാര ശാലയില്‍ ജോലി ചെയ്തിരുന്നവരില്‍ ഏറെയും തമിഴ്‍നാട്ടുകാരാണ്. സ്ഥാപനത്തിന് നിരവധി ബ്രാഞ്ചുകളുണ്ട്. കൊവിഡ് ബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ പരിശോധന വർധിപ്പിച്ചിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തലസ്ഥാനത്തെ ആർക്കൊക്കെ രോഗം ബാധിച്ചെന്ന് പരിശോധനയിലൂടെ മാത്രമേ വ്യക്തമാകു. രാമചന്ദ്രയില്‍ പോയി തുണി വാങ്ങിയവർ ഉടൻ ആരോഗ്യകേന്ദ്രത്തിൽ ബന്ധപ്പെടണമെന്നും പരിശോധനയക്ക് സ്വയമേ മുന്നോട്ട് വരണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. തുണിക്കടയിലെ സാഹചര്യം സമൂഹത്തിൽ വിതച്ച അപകടം വലുതായിരിക്കുമെന്നും എല്ലാ സാഹചര്യവും അടിയന്തിര പ്രാധാന്യത്തോടെ പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read More : തിരുവനന്തപുരത്തെ രാമചന്ദ്രൻ വ്യാപാരശാലയിലെ 61 ജീവനക്കാര്‍ക്ക് കൊവിഡ്; തലസ്ഥാനത്ത് ആശങ്ക

 

Follow Us:
Download App:
  • android
  • ios