കൊവിഡ് ദ്രുത പരിശോധന; ഹിന്ദുസ്ഥാൻ ലാറ്റക്സിന്‍റെ കിറ്റുകൾക്കും ഗുണ നിലവാരക്കുറവ്

Published : Apr 30, 2020, 10:24 AM ISTUpdated : Apr 30, 2020, 10:25 AM IST
കൊവിഡ് ദ്രുത പരിശോധന; ഹിന്ദുസ്ഥാൻ ലാറ്റക്സിന്‍റെ കിറ്റുകൾക്കും ഗുണ നിലവാരക്കുറവ്

Synopsis

കിറ്റുകള്‍ ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടില്‍ പരിശോധിക്കണമെന്നാവശ്യപ്പെട്ട് എച്ച് എല്‍ എല്‍ ആരോഗ്യസെക്രട്ടറിക്കും മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനും കത്ത് നൽകി

കൊല്ലം: ഹിന്ദുസ്ഥാൻ ലാറ്റക്സ് നിര്‍മിച്ച കൊവിഡ് ദ്രുത പരിശോധന കിറ്റുകൾ ഗുണനിലവാര പരിശോധയിൽ പരാജയപ്പെട്ടു . പബ്ലിക് ഹെൽത്ത് ലാബില്‍ നടത്തിയ പരിശോധനയിലാണ് കിറ്റുകള്‍ക്ക് മതിയായ ഗുണനിലവാരം ഇല്ലെന്ന് കണ്ടെത്തിയത് . കിറ്റുകള്‍ ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടില്‍ പരിശോധിക്കണമെന്നാവശ്യപ്പെട്ട് എച്ച് എല്‍ എല്‍ ആരോഗ്യസെക്രട്ടറിക്കും മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനും കത്ത് നൽകി

മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനുമായി കരാറില്‍ വന്ന ശേഷമാണ് ഹിന്ദുസ്ഥാൻ ലാറ്റക്സിന്‍റെ കിറ്റുകൾ ക്ഷമത പരിശോധനക്ക് നൽകിയത് . പബ്ലിക് ഹെല്‍ത്ത് ലാബിലെ ആദ്യ പരിശോധനയില്‍ ഗുണനിലവാരം ഉറപ്പിക്കാനായില്ല . പുനൈ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ സര്‍ട്ടിഫിക്കറ്റ് ഉള്ള കിറ്റുകളില്‍ ചില ബാച്ചുകള്‍ക്ക് ആണോ പ്രശ്നം എന്ന് കണ്ടെത്തേണ്ടതുണ്ട് . അതുകൊണ്ട് മറ്റ് ബാച്ചുകള്‍ കൂടി പബ്ലിക് ഹെല്‍ത്ത് ലാബില്‍ പരിശോധിക്കും . ഇതിനൊപ്പം ആലപ്പുഴയിലെ വൈറോളജി ലാബിലും പരിശോധന നടത്തും. 

കിറ്റ് ഒന്നിന് 336 രൂപ നിരക്കിൽ ഒരു ലക്ഷം കിറ്റുകളാണ് വാങ്ങാൻ ടെണ്ടര്‍ നല്‍കിയത് . ഹിന്ദുസ്ഥാൻ ലാറ്റക്സ് പരാജയപ്പെട്ടാൽ ടെണ്ടറില്‍ രണ്ടാമതെത്തിയ കൊറിയ ആസ്ഥാനമായ എസ് ഡി ബയോ സയന്‍സിൽ നിന്ന് കിറ്റുകളെത്തിക്കാനാണ് ശ്രമം . 30 കമ്പനികൾ പങ്കെടുത്ത ടെണ്ടറില്‍ 11 കമ്പനികളുടെ ഒരു പട്ടിക തയാറാക്കിയിട്ടുണ്ട് . അതേസമയം അമേരിക്ക ആസ്ഥാനമായ കമ്പനിയില്‍ നിന്ന് വാങ്ങാനിരുന്ന 2ലക്ഷം കിറ്റുകൾ പറഞ്ഞ സമയത്തിനുള്ളില്‍ എത്തിക്കാത്തതിനാല്‍ ആ ഓര്‍ഡര്‍ റദ്ദാക്കാൻ നീക്കമുണ്ട്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സ്വാതന്ത്ര്യദിനം അടക്കമുള്ള ദിവസങ്ങളിലെ സ്കൂൾ അവധി റദ്ദാക്കണമെന്ന് ഉത്തരവിട്ട് ബാലാവകാശ കമ്മീഷൻ; നിർണായക നിർദേശങ്ങൾ
ചെവിയിലും മുഖത്തും അടിച്ചു, വാഹന പരിശോധനക്കിടെ മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥൻ വിദ്യാർത്ഥിയെ മർദ്ദിച്ചതായി പരാതി