കൊവിഡ് റാപ്പിഡ് ടെസ്റ്റ് തിരുവനന്തപുരത്ത് ആരംഭിച്ചു

By Web TeamFirst Published Apr 4, 2020, 8:18 PM IST
Highlights

വിവിധയിടങ്ങളിൽ നിന്നായി 171 പേരുടെ സ്രവങ്ങൾ പരിശോധനക്കായി ശേഖരിച്ചു. ലബോറട്ടറിയിൽ വച്ചാകും റാപ്പിഡ് ടെസ്റ്റ് നടത്തുക.

തിരുവനന്തപുരം: കൊവിഡ് 19 രോഗമുണ്ടോ എന്ന് പരിശോധിക്കുന്നതിനുള്ള റാപ്പിഡ് ടെസ്റ്റ് തിരുവനന്തപുരം ജില്ലയിൽ ആരംഭിച്ചു. വിവിധയിടങ്ങളിൽ നിന്നായി 171 പേരുടെ സ്രവങ്ങൾ പരിശോധനക്കായി ശേഖരിച്ചു. ലബോറട്ടറിയിൽ വച്ചാകും റാപ്പിഡ് ടെസ്റ്റ് നടത്തുക.

ഐഎംജിയിൽ 41 പേരുടെയും മാർ ഇവാനിയോസ് കോളേജിൽ 100 പേരുടെയും യുണിവേഴ്‌സിറ്റി, വിമൻസ് ഹോസ്റ്റൽ എന്നിവിടങ്ങളിൽ നിന്നായി 30 പേരുടെയും സ്രവമാണ് പരിശോധനക്കായി ശേഖരിച്ചത്. ഐഎംജിയിൽ നിന്ന് സ്രവം ശേഖരിച്ചതിൽ 32 പോത്തൻകോട് സ്വദേശികളുടേതും ഉൾപ്പെടുന്നു.

അതേസമയം, പോത്തൻകോട് നിന്ന് പരിശോധനക്കയച്ച 97 പേരുടെ പരിശോധനാഫലവും നെഗറ്റീവാണ്. നിസാമുദ്ദീനിൽ നിന്ന് ജില്ലയിലെത്തിയ 11 പേരിൽ ഒമ്പതു പേരുടെ പരിശോധനാഫലം ലഭിച്ചതും നെഗറ്റീവാണ്. 

Read Also: രാജ്യത്ത് കൊവിഡ് മരണം 75 ആയി, രോഗം സ്ഥിരീകരിച്ചത് 3072 പേര്‍ക്ക്...
 

click me!