കൊവിഡ് ബാധിതന്‍റെ മകൻ വിലക്ക് ലംഘിച്ചു; 2000 ആളുമായി സമ്പര്‍ക്കം, കീഴാറ്റൂരിൽ ജനകീയ സര്‍വെ

By Web TeamFirst Published Apr 4, 2020, 8:56 AM IST
Highlights

ഇയാള്‍ വിവിധ സ്ഥലങ്ങളില്‍ പോയതായും ആനക്കയത്ത് മുന്നൂറോളം പേര്‍ ഒത്തുചേര്‍ന്ന  പ്രാര്‍ത്ഥനാ സമ്മേളനത്തില്‍   പങ്കെടുത്തതായും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്

മലപ്പുറം: മലപ്പുറം ജില്ലയിൽ കീഴാറ്റൂരിൽ കൊവിഡ് ബാധിതനായ എൺപത്തിയഞ്ചുകാരന്‍റെ മകൻ നിരീക്ഷണത്തിൽ കഴിയണമെന്ന നിർദ്ദേശം ലംഘിച്ചത് ആരോഗ്യ വകപ്പിനെ പ്രതിസന്ധിയിലാക്കി. നിർദ്ദേശം ലംഘിച്ച് 2000 ത്തോളം ആളുകളുമായി ഇയാൾ സമ്പർക്കം പുലർത്തിയതായാണ് ആരോഗ്യ വകുപ്പിന് കിട്ടിയിട്ടുള്ള വിവരം. 

ആരോഗ്യ വകുപ്പുമായി സഹകരിക്കാത്തതിനാല്‍     ഇയാളുടെ സഞ്ചാര പാത കണ്ടെത്താൻ കീഴാറ്റൂരിൽ ജനകീയ സർവേ നടത്താനുള്ള തീരുമാനത്തിലാണ് അധികൃതര്‍. നിരീക്ഷണത്തില്‍ കഴിയണമെന്ന    നിര്‍ദ്ദേശം ലംഘിച്ചതില്‍  ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

നിരീക്ഷണ സമയത്ത് ഇയാള്‍ വിവിധ സ്ഥലങ്ങളില്‍ പോയതായും ആനക്കയത്ത് മുന്നൂറോളം പേര്‍ ഒത്തുചേര്‍ന്ന  പ്രാര്‍ത്ഥനാ സമ്മേളനത്തില്‍   പങ്കെടുത്തതായും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞമാസം പതിനൊന്നാം തീയ്യതിയാണ് ഉംറ തീര്‍ത്ഥാടനം കഴിഞ്ഞ്  ഇയാള്‍ തിരിച്ചെത്തിയത്. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  

 

click me!