കൊവിഡ് 19: അവധി കഴിഞ്ഞ് തിരിച്ചുപോയ മലയാളികളെ സൗദി എയര്‍പോര്‍ട്ടില്‍ തടഞ്ഞു

By Web TeamFirst Published Feb 28, 2020, 3:32 PM IST
Highlights

തിരുവനന്തപുരത്തുനിന്നും പോയ വിമാനത്തിലെ യാത്രക്കാരെയാണ് തടഞ്ഞത്.

ദമാം: തൊഴില്‍ അവധി കഴിഞ്ഞെത്തിയ യാത്രക്കാര്‍ക്കും കൊവിഡ് 19 ഭീതിയെത്തുടര്‍ന്ന് സൗദി വിലക്കേര്‍പ്പെടുത്തി. കേരളത്തില്‍ നിന്നും അവധി കഴിഞ്ഞ് തിരിച്ചുപോയ യാത്രക്കാരെ സൗദിയില്‍ എയര്‍പ്പോര്‍ട്ടില്‍ തടഞ്ഞു. തിരുവനന്തപുരത്തുനിന്നും പോയ വിമാനത്തിലെ യാത്രക്കാരെയാണ് തടഞ്ഞത്. ദമാം വിമാനത്താവളത്തില്‍ ഇവരെ തട‍ഞ്ഞുവെച്ചിരിക്കുകയാണ്. ഇഖാമ അടക്കമുള്ള തൊഴില്‍ രേഖകളുള്ളവരാണ് ഇവരില്‍ പലരും. യാത്രക്കാര്‍  മണിക്കൂറുകളായി വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുകയാണ്. ഇവരെ തിരികെ നാട്ടിലേക്ക് അയക്കുമെന്നാണ് സൂചന. 

അതിനിടെ കൊറോണവൈറസ് ബാധയിൽ മരണം 2800 കഴിഞ്ഞു. യൂറോപിലും ഗള്‍ഫ് രാജ്യങ്ങളിലുമാണ് പുതിയതായി രോഗം ബാധിക്കുന്നത്. അതേസമയം ലോകത്താകെ രോഗം ബാധിച്ചവരുടെ എണ്ണം 82,000 ആയി ഉയര്‍ന്നു. എന്നാല്‍, ചൈനയില്‍ വൈറസ് ബാധിതരുടെ എണ്ണത്തില്‍ കുറവുണ്ടായി. ചൈനയില്‍ വൈറസ് ബാധിതരുടെ എണ്ണം കുറഞ്ഞപ്പോല്‍ ഗള്‍ഫ്, യൂറോപ്യന്‍ മേഖലകളിലാണ് രോഗം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇറാനിലെ വൈസ് പ്രസിഡന്‍റിനും കൊറോണവൈറസ് ബാധ സ്ഥിരീകരിച്ചു. കോറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സൗദി അറേബ്യ ഉംറ വിസ നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.

click me!