കൊവിഡ് 19: കേരളത്തിനും പിണറായിക്കും അഭിനന്ദനം: ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ല

By Web TeamFirst Published Apr 4, 2020, 11:50 AM IST
Highlights

അഭിനന്ദനങ്ങൾ സര്‍ക്കാരിനേയും മുഖ്യമന്ത്രിയേയും പ്രത്യേകം അറിയിക്കണം എന്നും ഓം ബിർള സ്പീക്കർ ശ്രീരാമകൃഷ്ണനോട് ഫോണിൽ പറഞ്ഞു. 

ദില്ലി: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പേരിൽ കേരളത്തെ അകമഴിഞ്ഞ് അഭിനനന്ദിച്ച് ലോക് സഭാ സ്പീക്കര്‍ ഓം ബിര്‍ല. കൊവിഡ് വ്യാപനത്തിന്‍റെ സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങളിൽ കേരളം കാണിക്കുന്ന മാതൃകാപരമായ പ്രവർത്തങ്ങളിൽ സംതൃപ്തിയുണ്ടെന്ന് ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ല പറഞ്ഞു. 

കേരള നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ ഫോണിൽ വിളിച്ചാണ് ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ല അഭിനനന്ദനം അറിയിച്ചത്. കേരള സര്‍ക്കാരിനേയും മുഖ്യമന്ത്രി പിണറായി വിജയനേയും അഭിനന്ദനം അറിയിക്കണമെന്നും ഓം ബിര്‍ല പറഞ്ഞതായി സ്പീക്കറുടെ ഓഫീസ് അറിയിച്ചു. 

രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളിൽ കേരളത്തിന്റെ ഇടപെടൽ മാതൃകയാണെന്ന് കേരത്തെ കേന്ദ്ര ആരോഗ്യ മന്ത്രാലയവും വിലയിരുത്തിയിരുന്നു. രോഗ വ്യാപനത്തിന്‍റെ തോത് ഉയര്‍ന്നിട്ടും കൊവിഡ് മരണങ്ങൾ ഫലപ്രദമായി തടയാൻ കേരളത്തിന് കഴിഞ്ഞെന്നായിരുന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം അഭിപ്രായപ്പെട്ടത്. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  

click me!