കൊവിഡ് കാലത്തും പഴകിയ മീന്‍ വില്‍പന; അഞ്ഞൂറ് കിലോയോളം മത്സ്യം പിടികൂടി നശിപ്പിച്ചു

Published : Apr 04, 2020, 11:45 AM IST
കൊവിഡ് കാലത്തും പഴകിയ മീന്‍ വില്‍പന; അഞ്ഞൂറ് കിലോയോളം മത്സ്യം പിടികൂടി നശിപ്പിച്ചു

Synopsis

ദുർഗന്ധം വമിക്കുന്ന നിലയിലായിരുന്നു മത്സ്യങ്ങൾ. സംഭവത്തിൽ ഭക്ഷ്യ സുരക്ഷ വിഭാഗം കേസെടുത്തു. പിടിച്ചെടുത്ത പഴകിയ മീൻ പൊലീസ് നശിപ്പിച്ചു.

കൊല്ലം: പരമ്പരാഗത മത്സ്യബന്ധനത്തിൻ്റെ മറവിൽ വിൽക്കാൻ എത്തിച്ച മാസങ്ങൾ പഴക്കമുള്ള മീൻ പിടികൂടി. വൈപ്പിനിൽ നിന്ന് എത്തിച്ച രണ്ടായിരത്തി അഞ്ഞൂറ് കിലോയോളം മത്സ്യമാണ് പിടികൂടിയത്. നീണ്ടകരയിൽ എത്തിച്ച് ചില്ലറ വിൽപ്പനക്കാർക്ക് കൈമാറുന്നതിടെയാണ് പഴകിയ മീൻ പിടികൂടിയത്. ദുർഗന്ധം വമിക്കുന്ന നിലയിലായിരുന്നു മത്സ്യങ്ങൾ. സംഭവത്തിൽ ഭക്ഷ്യ സുരക്ഷ വിഭാഗം കേസെടുത്തു. പിടിച്ചെടുത്ത പഴകിയ മീൻ പൊലീസ് നശിപ്പിച്ചു.

കഴിഞ്ഞ ദിവസം, കോഴിക്കോട് ബീച്ച് റോഡില്‍ പഴകിയ മീനുകള്‍ വില്‍ക്കുന്നതിനിടെ വാഹനം പിടിച്ചെടുത്തിരുന്നു. മംഗലാപുരത്ത് നിന്നെത്തിയ KA-30-A-0875 നമ്പർ കണ്ടെയ്നര്‍ ലോറിയിൽ പഴകിയ മത്സ്യം വില്പന നടത്തിയതിനെത്തുടര്‍ന്ന് കോഴിക്കോട് കോർപറേഷൻ ആരോഗ്യവിഭാഗവും  ഫുഡ് സേഫ്റ്റി അതോറിറ്റിയും ചേർന്ന് പിടിച്ചെടുത്തത്.

Also Read: കോഴിക്കോട് പഴകിയ മീന്‍വില്‍പ്പന; കണ്ടെയ്നർ ലോറി പിടിച്ചെടുത്തു, പിഴയീടാക്കി

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തിരുവനന്തപുരം കോര്‍പ്പറേഷൻ ഭരണത്തിൽ നിര്‍ണായകമായി സ്വതന്ത്രര്‍; വാര്‍ഡിലെ ജനങ്ങളുമായി സംസാരിച്ച് അഭിപ്രായം തേടുമെന്ന് പാറ്റൂര്‍ രാധാകൃഷ്ണൻ
Malayalam News Live: തിരുവനന്തപുരം കോര്‍പ്പറേഷൻ ഭരണത്തിൽ നിര്‍ണായകമായി സ്വതന്ത്രര്‍; വാര്‍ഡിലെ ജനങ്ങളുമായി സംസാരിച്ച് അഭിപ്രായം തേടുമെന്ന് പാറ്റൂര്‍ രാധാകൃഷ്ണൻ