തിരുവനന്തപുരം: കൊവിഡ് 19 വൈറസ് ബാധയുമായി ബന്ധപ്പെട്ട് വീഴ്ച സംഭവിച്ചിട്ടില്ലെന്ന വിശദീകരണവുമായി ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ആശുപത്രി സന്ദർശിച്ചതിൽ ആശങ്ക വേണ്ടെന്നും ആശുപത്രി അധികൃതർ പറഞ്ഞു.
മന്ത്രിയുടെ സന്ദർശന സമയത്തു ഡെപ്യൂട്ടി ഡയറക്ടർ നീരീക്ഷണ കാലാവധി കഴിഞ്ഞിരുന്നു. കൊവിഡ് ബാധിതനായ ഡോക്ടർ ഈ സമയത്ത് സ്വന്തം വീട്ടിൽ നിരീക്ഷണത്തിലുമായിരുന്നു. പിന്നീട് ഇദ്ദേഹത്തിന്റെ നിരീക്ഷണ കാലാവധി 28 ദിവസമാക്കി നീട്ടി. ഈ ഉത്തരവ് ഇറങ്ങിയത് മാർച്ച് 16നാണ്. മുൻപ് നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കിയത് ആ സമയത്തെ മാർഗനിർദ്ദേശം അനുസരിച്ചാണെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.
ആശുപത്രി പ്രവർത്തിച്ചത് സംസ്ഥാന സർക്കാർ പുറത്തിറക്കിയ മാർഗ നിർദേശങ്ങൾ അനുസരിച്ചാണ്. എന്നാൽ രോഗബാധിതനായ ഡോക്ടർ രോഗികളെ പരിശോധിച്ചത് സംബന്ധിച്ച് വിശദീകരണ കുറിപ്പിൽ പരാമർശമില്ല.
കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam