കൊവിഡ് 19: പത്തനംതിട്ടയിൽ നിന്ന് പരിശോധനയ്ക്ക് അയച്ച 10 സാമ്പിളുകൾ നെഗറ്റീവ്

Published : Mar 13, 2020, 10:39 AM ISTUpdated : Mar 13, 2020, 05:16 PM IST
കൊവിഡ് 19: പത്തനംതിട്ടയിൽ നിന്ന് പരിശോധനയ്ക്ക് അയച്ച 10 സാമ്പിളുകൾ നെഗറ്റീവ്

Synopsis

നേരത്തെ ആശുപത്രിയിൽ നിന്ന് മുങ്ങിയ ആളുടെ പരിശോധന ഫലവും നെഗറ്റീവ് ആണ്. 

പത്തനംതിട്ട: പത്തനംതിട്ടയിൽ നിന്ന് കൊവിഡ് 19 പരിശോധനയ്ക്ക് അയച്ച പത്ത് സാമ്പിളുകൾ നെഗറ്റീവാണെന്ന് ഫലം വന്നു. 2 കുട്ടികളുടെതടക്കമുള്ള പരിശോധന ഫലമാണ് നെഗറ്റീവായിരിക്കുന്നത്. നിലവിൽ ജില്ലയിൽ 31 പേർ ഐസൊലേഷൻ വാർഡിലാണ്. നേരത്തെ ആശുപത്രിയിൽ നിന്ന് മുങ്ങിയ ആളുടെ പരിശോധന ഫലവും ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നു. 

മറ്റിടങ്ങളിൽ പോസിറ്റീവ് ആയ ആളുകളുമായി പത്തനംതിട്ടയിലുള്ള ആർക്കെങ്കിലും സമ്പർക്കം ഉണ്ടായെങ്കിൽ അതും ട്രാക്ക് ചെയ്യുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. 

ശബരിമലയിൽ ദർശനത്തിനെത്തുന്ന തീർത്ഥാടകരെ തെർമ്മൽ സ്കാനർ ഉപയോഗിച്ച് പരിശോധിക്കുമെന്നും. മീനമാസ പൂ‍ജയ്ക്കായി എത്തുന്ന അയ്യപ്പഭക്തരെ നിലയ്ക്കലിൽ നിയന്ത്രിക്കുമെന്നും അറിയിച്ചിട്ടുണ്ട്. എത്തുന്ന തീർത്ഥാടകരെ നിലിവിലെ സാഹചര്യം പറഞ്ഞ് ബോധ്യപ്പെടുത്തും. ഇതിന് ശേഷം ദർശനം നടത്തണമെന്ന് നിർബന്ധം പിടിക്കുന്നവരെ തടയില്ലെന്നും അറിയിച്ചിട്ടുണ്ട്. 

 

PREV
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം
തദ്ദേശ തെരഞ്ഞെടുപ്പിന് സമ്പൂർണ അവധി, തിരുവനന്തപുരം മുതൽ എറണാകുളം വരെ നാളെ അവധി; ബാക്കി 7 ജില്ലകളിൽ വ്യാഴാഴ്ച; അറിയേണ്ടതെല്ലാം