കൊവിഡ് പരിശോധന നിരക്കുകൾ പുതുക്കി ആരോഗ്യവകുപ്പ്; എയർപോർട്ടുകളിൽ ഇനി റാപ്പിഡ് ആർടിപിസിആർ പരിശോധനയും

By Web TeamFirst Published Sep 9, 2021, 5:49 PM IST
Highlights

സാധാരണ ആർടിപിസിആർ പരിശോധനയുടെ നിരക്ക് 500 രൂപയായി തുടരും. എയർപോട്ട്, റെയിൽവേസ്റ്റേഷൻ, ബസ് സ്റ്റാൻഡ്, തീർത്ഥാടന കേന്ദ്രം എന്നിങ്ങനെ ഏത് സ്ഥലത്തായാലും സാധാരണ ആർപിടിസിആർ പരിശോധനയ്ക്ക് ഈ നിരക്ക് തന്നെയായിരിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ലാബുകളിലെ കൊവിഡ് പരിശോധന നിരക്ക് പുതുക്കി ആരോഗ്യവകുപ്പ്. എയർപോർട്ടുകളിൽ റാപ്പിഡ് ആർടിപിസിആർ ടെസ്റ്റുകൾ നടത്തുന്നതിന് 2490 രൂപയാണ് നിരക്ക്. അബോട്ട് ഹെൽത്ത് കെയറിന്റെയും തെർമോ ഫിഷർ സയൻ്റിഫിക്കിൻ്റെയും ലാബുകളാണ് എയർപോർട്ടുകളിൽ പ്രവർത്തിക്കുക. നിലവിൽ എയർപോർട്ടിൽ പല ലാബുകൾ പല തരത്തിലാണ് കൊവിഡ് പരിശോധനയ്ക്ക് പണം ഈടാക്കുന്നത്. ഇതിന് മാറ്റം വരുത്താനാണ് പുതിയ ഉത്തരവ്. 

അതേ സമയം സാധാരണ ആർടിപിസിആർ പരിശോധനയുടെ നിരക്ക് 500 രൂപയായി തുടരും. എയർപോട്ട്, റെയിൽവേസ്റ്റേഷൻ, ബസ് സ്റ്റാൻഡ്, തീർത്ഥാടന കേന്ദ്രം എന്നിങ്ങനെ ഏത് സ്ഥലത്തായാലും സാധാരണ ആർപിടിസിആർ പരിശോധനയ്ക്ക് ഈ നിരക്ക് തന്നെയായിരിക്കും. ആൻ്റിജൻ പരിശോധനയ്ക്ക് 300 രൂപയും. 

ആർടിലാമ്പ് പരിശോധനയ്ക്ക് 1150 രൂപയാണ് സർക്കാർ നിശ്ചയിച്ചിരിക്കുന്ന നിരക്ക്. ട്രൂനാറ്റ് പരിശോധനയ്ക്ക് 1500 രൂപയും എക്സ്പേർട്ട് നാറ്റ് പരിശോനധനയ്ക്ക് 2500 രൂപയും സ്വകാര്യ ലാബുകൾക്ക് ഈടാക്കാം. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

 

 

click me!