സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചു; മരിച്ചത് പത്തനംതിട്ട, മലപ്പുറം സ്വദേശികൾ

Published : Aug 23, 2020, 08:38 AM ISTUpdated : Aug 23, 2020, 09:11 AM IST
സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചു; മരിച്ചത് പത്തനംതിട്ട, മലപ്പുറം സ്വദേശികൾ

Synopsis

മലപ്പുറത്ത് നിന്നാണ് രണ്ടാമത്തെ മരണം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മലപ്പുറം തൂത സ്വദേശി മുഹമ്മദാണ് (85) മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊവിഡ് ബാധിച്ച് മരിച്ചത്.

പത്തനംതിട്ട: സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചു. പത്തനംതിട്ടയിലും മലപ്പുറത്തുമാണ് കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ വെള്ളിയാഴ്ച മരിച്ച കോട്ടാങ്ങൽ സ്വദേശി വീട്ടിൽ ദേവസ്യാ പിലിപ്പോസിനാണ് പത്തനംതിട്ടയിൽ കൊവിഡ് സ്ഥിരീകരിച്ചത്. 54 വയസായിരുന്നു, വൃക്കരോഗ ബാധിതനായിരുന്നു ദേവസ്യാ.

മലപ്പുറത്ത് നിന്നാണ് രണ്ടാമത്തെ മരണം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മലപ്പുറം തൂത സ്വദേശി മുഹമ്മദാണ് (85) മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊവിഡ് ബാധിച്ച് മരിച്ചത്. പ്രമേഹം, രക്തസമ്മർദ്ദം, ശ്വാസകോശരോഗം എന്നിവയുണ്ടായിരുന്ന മുഹമ്മദിന് കോവിഡ് ബാധിച്ചതിന്റെ ഉറവിടം ഇതുവരെ കണ്ടെത്തിയിട്ടില്ല.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഇടതിന്‍റെ വക്കാലത്ത് ഏറ്റെടുക്കേണ്ട കാര്യം അഭിജീത്തിനില്ല'; കേരളത്തിലെ ഭരണമാറ്റത്തിന് പിന്നിൽ എസ്ഐആർ എന്ന ദീപ്കെയുടെ പ്രസ്താവനയിൽ മുസ്ലിം യൂത്ത് ലീഗ്
മാസപ്പടി കേസിലെ ഹൈക്കോടതി വിധി സർവാത്മന സ്വാഗതം ചെയ്യുന്നുവെന്ന് മാത്യു കുഴൽനാടൻ; 'കേസിൽ സർക്കാരിന് തുറന്ന നിലപാട്'