
പാലക്കാട്: ഒരപൂർവ്വ കല്യാണ യാത്രയാണിത്. കൊവിഡ് കാലമല്ലായിരുന്നുവെങ്കിൽ കാറിലോ ട്രെയിനിലോ സഞ്ചരിക്കേണ്ട യാത്ര. എന്നാൽ പ്രായമായ അച്ഛനും അമ്മയ്ക്കും കൊച്ചുമകന്‍റെ വിവാഹത്തിൽ പങ്കെടുക്കാനായി ബെംഗളൂരുവിലേക്ക് പോവാൻ മകൻ ഹെലികോപ്ടർ തന്നെ വാടകയ്ക്കെടുത്തു.
കൽപ്പാത്തിയിലെ ലക്ഷ്മി നാരായണ പെരുമാളിനും ഭാര്യ സരസ്വതിയെയും കൊണ്ടുപോകാനാണ് മകൻ നാരായണൻ ഹെലികോപ്ടർ വാടകക്കെടുത്തത്. പാലക്കാട് ഇന്ദിരാഗാന്ധി മുനിപ്പൽ സ്റ്റേഡിയത്തിൽ നിന്നാണ് കുടുംബം ഹെലികോപ്ടറിൽ പറന്നത്.
ലക്ഷ്മി നാരായണന് തൊണ്ണൂറ് വയസും ഭാര്യ സരസ്വതിയ്ക്ക് 85 ഉം പിന്നിട്ടു. കൊച്ചുമകന്‍റെ കല്യാണത്തിന് പോകുന്നതിനോടൊപ്പം ആദ്യമായി ആകാശ യാത്ര നടത്തിയതിന്‍റെ സന്തോഷവമുണ്ട് ഇരുവർക്കും. പാലക്കാട് നിന്ന് ബെംഗളൂരുവിലേക്ക് എത്താൻ ഹെലികോപ്ടറിൽ ഒരു മണിക്കൂറോളം സഞ്ചരിച്ചാൽ മതി.
ബെംഗളൂരുവിലെ ചിപ്സൻ ഏവിയേഷന്‍റേതാണ് ഹെലികോപ്ടർ സർവ്വീസ്. ഒരു മണിക്കൂറിന് ഒരു ലക്ഷത്തിനടുത്താണ് വാടക. കൊച്ചുമകന്‍റെ വിവാഹത്തിൽ പങ്കെടുത്ത് ലക്ഷ്മി നാരായണന്‍റെയും സരസ്വതിയുടെയും മടക്കയാത്രയും ഹെലികോപ്ടറിലാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam