കൊവിഡിനെ ചെറുക്കാനുള്ള വാർ റൂമിൻ്റെ ചുമതല രണ്ട് പ്രിൻസിപ്പൽ സെക്രട്ടറിമാർക്ക്

By Web TeamFirst Published Mar 28, 2020, 2:50 PM IST
Highlights

ആരോഗ്യം, പൊലീസ്, റവന്യു, തദ്ദേശഭരണം, ഗതാഗതം, ഭക്ഷ്യ സിവിൽ സപ്ലെയ്സ് തുടങ്ങിയ വകുപ്പുകളുടെ ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനമാണ് വാര്‍ റൂമിലൂടെ ലക്ഷ്യമിടുന്നത്.

തിരുവനന്തപുരം: കൊവിഡ് 19 ന്റെ  പ്രതിരോധ പ്രവര്‍ത്തനങ്ങൾ ഏകോപിക്കാൻ സെക്രട്ടേറിയറ്റില്‍ ആരംഭിച്ച വാര്‍ റൂമിന്റെ ചുമതല രണ്ട് പ്രിൻസിപ്പൽ സെക്രട്ടറിമാർക്ക് നൽകി. പ്രിൻസിപ്പൽ സെക്രട്ടറിമാരായ ജ്യോതി ലാലിനും ജയതിലകിനുമാണ് വാര്‍ റൂമിന്റെ ചുമതല നൽകിയത്. വാർ റൂമിൻ്റെ ചുമതല നൽകിയ പ്രിൻസിപ്പൽ സെക്രട്ടറി ഇളങ്കോവൻ ചുമതലയേറ്റെടുത്തിരുന്നില്ല. മറ്റ് നിരവധി ഉത്തരവാദിത്വങ്ങളുള്ളതിനാൽ ഒഴിവാക്കണമെന്ന് ഇളങ്കോവൻ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിരുന്നു.

24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കൺട്രോൾ റൂമാണ് സെക്രട്ടേറിയറ്റിൽ സജ്ജമാക്കിയിരിക്കുന്നത്. സെക്രട്ടറിയേറ്റിലെ സൗത്ത് കോൺഫറൻസ് ഹാളാണ് വാർ റൂം ഓഫീസാക്കിയിരിക്കുന്നത്. ആരോഗ്യം, പൊലീസ്, റവന്യു, തദ്ദേശഭരണം, ഗതാഗതം, ഭക്ഷ്യ സിവിൽ സപ്ലെയ്സ് തുടങ്ങിയ വകുപ്പുകളുടെ ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനമാണ് വാര്‍ റൂമിലൂടെ ലക്ഷ്യമിടുന്നത്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ജനങ്ങൾക്കാവശ്യായ കാര്യങ്ങളിൽ ഫലപ്രദമായ ഇടപെടലാണ് പ്രതീക്ഷിക്കുന്നത്. 

04712517225 എന്ന ഫോൺ നമ്പറിൽ വാര്‍ റൂമുമായി ബന്ധപ്പെടാം.  

click me!