
തൃശ്ശൂര്‍: സമ്പര്‍ക്കം വഴി കൊവിഡ് ബാധിക്കുന്ന രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ തൃശ്ശൂരിൽ അതീവജാഗ്രത തുടരുന്നു. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അടച്ചിട്ടിരുന്ന തൃശ്ശൂര്‍ ചാവക്കാട് താലൂക്ക് ആശുപത്രി വീണ്ടും തുറന്നു.നിയന്ത്രണങ്ങളോടെ ഭാഗികമായാണ് ആശുപത്രി പ്രവര്‍ത്തിക്കുക. .കളക്ടറേറ്റിൽ പൊതുജനങ്ങള്‍ക്ക് പ്രവേശിക്കാൻ കർശന നിയന്ത്രണമുണ്ട്. ജില്ലയില്‍ 143 രോഗികളാണ് ചികിത്സയിലുളളത്.
ചാവക്കാട് താലൂക്ക് ആശുപത്രിയിലെ 161 ജീവനക്കാരില്‍ 9 പേർക്കാണ് രോഗം ബാധിച്ചത്. ഈ സാഹചര്യത്തിലാണ് ആശുപത്രി കഴിഞ്ഞ ദിവസം അടച്ചത്. എന്നാല് 108 പേര്‍ക്ക് കൊവിഡില്ലെന്ന് പരിശോധന ഫലം ലഭിച്ചു,. ഇവരുടെ സേവനം ലഭ്യമാക്കി ആശുപത്രി ഭാഗികമായി പ്രവര്‍ത്തിക്കും.ഡയാലിസിസ് യൂണിറ്റ്,ഓപി അത്യാഹിതവിഭാഗം എന്നിവയാണ് പ്രവര്‍ത്തിക്കുക.കിടത്തി ചികിത്സ ഉണ്ടാകില്ല.
കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച 2 രണ്ട് നഴ്സുമാരുമായി ഇടപഴകിയ ആളുകളോട് നിരീക്ഷണത്തില്‍ പോകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അതെ സമയം 4 ചുമട്ടുതൊഴിലാളികള്‍ക്ക് രോഗം സ്ഥിരീകരിച്ച കുരിയച്ചിറ വെയര്‍ഹൗസ് തുറക്കുന്ന കാര്യത്തില്‍ ഉടൻ തീരുമാനമുണ്ടാകും.മറ്റ് തൊഴിലാളികലുടെ പരിശോധനഫലം വന്ന ശേഷമായിരിക്കും അന്തിമതീരുമാനമെടുക്കുക. കളക്ടേറ്റില്‍ പകുതി ജീവനക്കാര്‍ മാത്രം ഹാജായാൽ മതിയെന്നാണ് നിര്‍ദ്ദേശം.
24 ആരോഗ്യപ്വവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആശുപത്രികളിലും പകുതി ജീവനക്കാര്‍ മാത്രമെ ഉണ്ടാകൂ. മുൻ കരുതലിന്‍റെ ഭാഗമായി കൊടുങ്ങല്ലൂർ ആശുപത്രി കൊവിഡ് കേന്ദ്രമാക്കി മാറ്റി. നൂറ് കിടക്കകളാണ് ഇവിടെയുള്ളത്. ജില്ലയില്‍ സമൂഹ വ്യാപനമില്ലെന്നാണ് സർക്കാർ വിലയിരുത്തലെങ്കിലും ജില്ലയില്‍ കർശന നിയന്ത്രണവും ബോധവൽക്കരണവും തുടരും.ആകെ 13 കണ്ടെയ്ൻമെൻറ് സോണുകളാണ് നിലവിലുളളത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam