പിണറായി വിജയന്‍റെ മകള്‍ വീണയും മുഹമ്മദ് റിയാസും വിവാഹിതരായി, വേദിയായി ക്ലിഫ് ഹൗസ്

Published : Jun 15, 2020, 11:14 AM ISTUpdated : Jun 15, 2020, 12:18 PM IST
പിണറായി വിജയന്‍റെ മകള്‍ വീണയും മുഹമ്മദ് റിയാസും വിവാഹിതരായി, വേദിയായി ക്ലിഫ് ഹൗസ്

Synopsis

കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് 50 തില്‍ താഴെ ആളുകള്‍ മാത്രം പങ്കെടുത്ത് ക്ലിഫ് ഹൗസിലായിരുന്നു ചടങ്ങ്. 

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ  മകൾ വീണയും ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്‍റ് മുഹമ്മദ് റിയാസും വിവാഹിതരായി. കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് 50 തില്‍ താഴെ ആളുകള്‍ മാത്രം പങ്കെടുത്ത് ക്ലിഫ് ഹൗസിലായിരുന്നു ചടങ്ങ് നടന്നത്. മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയിൽ നടന്ന വിവാഹച്ചടങ്ങെന്ന അപൂർവത വിവാഹത്തിനുണ്ട്. വളരെ ലളിതമായി നടത്തിയ ചടങ്ങില്‍ ക്ഷണിക്കപ്പെട്ട ഏതാനും അതിഥികള്‍ മാത്രമാണ് പങ്കെടുത്തത്. ഉച്ചക്ക് ശേഷം നടക്കുന്ന വിരുന്നുസല്‍ക്കാരത്തിന് ശേഷം ഇരുവരും ക്ലിഫ് ഹൗസില്‍ നിന്നും കഴക്കൂട്ടത്തെ വസതിയിലേക്ക് മടങ്ങുമെന്നാണ് വിവരം. 

ഐടി സംരംഭകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെയും കമലയുടേയും മകൾ വീണ. പി.എം. അബ്ദുൾ ഖാദർ - കെ.എം. അയിഷാബി ദമ്പതികളുടെ മകനായ  മുഹമ്മദ് റിയാസ് എസ്എഫ്ഐയിലൂടെയാണ് രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. ഡിവൈഎഫ്ഐ സംസ്ഥാന നേതൃപദവിക്ക് ശേഷമാണ് റിയാസ് അഖിലേന്ത്യാ പ്രസിഡന്‍റ് പദവിയിലേക്ക് എത്തുന്നത്. കോഴിക്കോട് സ്വദേശിയായ മുഹമ്മദ് റിയാസ് സിപിഎം സംസ്ഥാന സമിതിയിലും അംഗമാണ്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ജനവാസ മേഖലയിലിറങ്ങിയ കടുവയെ പിടിക്കാൻ ശ്രമം തുടരുന്നു
കൂട് സ്ഥാപിക്കാനും മയക്കുവെടി വെക്കാനും ഉത്തരവ്; ജനവാസ മേഖലയിലിറങ്ങിയ കടുവയെ പിടിക്കാൻ ശ്രമം തുടരുന്നു