കൊവിഡ് ഐസൊലേഷൻ സ്വയം തെരഞ്ഞെടുത്ത് കേന്ദ്ര മന്ത്രി വി മുരളീധരൻ

Published : Mar 17, 2020, 11:26 AM ISTUpdated : Mar 17, 2020, 11:50 AM IST
കൊവിഡ് ഐസൊലേഷൻ സ്വയം തെരഞ്ഞെടുത്ത് കേന്ദ്ര മന്ത്രി വി മുരളീധരൻ

Synopsis

രോഗ ലക്ഷണങ്ങളൊന്നും ഇല്ലെങ്കിലും സ്വയം ഐസോലേഷനിൽ ഇരിക്കാൻ വി മുരളീധരൻ തീരുമാനിക്കുകയായിരുന്നു.

ദില്ലി: കൊവിഡ് 19 മുൻകരുതൽ നടപടികളുടെ ഭാഗമായി ഐസൊലേഷനിൽ തുടരാൻ തീരുമാനിച്ച് കേന്ദ്ര മന്ത്രി വി മുരളീധരൻ. ദില്ലിയിലെ ഔദ്യോഗിക വസതിയിലാണ് ഐസൊലേഷനിൽ തുടരുക, രോഗ ലക്ഷണങ്ങളൊന്നും ഇല്ലെങ്കിലും സ്വയം ഐസോലേഷനിൽ ഇരിക്കാൻ വി മുരളീധരൻ തീരുമാനിക്കുകയായിരുന്നു. ശ്രീചിത്ര ആശുപത്രിയിൽ യോഗത്തിൽ പങ്കെടുത്ത സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനം. 

ശ്രീചിത്ര ആശുപത്രിയിലെ ഡോക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും രോഗബാധിതനായ ഡോക്ടറുമായി ഇടപഴകിയ ഡോക്ടര്‍മാരും ജീവനക്കാരും അടക്കം നിരീക്ഷണത്തിൽ കഴിയുകയും ചെയ്ത സാഹചര്യത്തിലാണ് വി മുരളീധരന്‍റെ നടപടി. ശ്രീചിത്രയിൽ യോഗത്തിനെത്തിയ മന്ത്രി വൈറസ് ബാധിതനായ ഡോക്ടറെ കണ്ടിരുന്നില്ല. എന്നാലും ഈ സാഹചര്യത്തിൽ മുൻകരുതലെന്ന നിലയിൽ പൊതുഇടങ്ങളിൽ നിന്ന് മാറി നിൽക്കുകയാണ് നല്ലതെന്നാണ് വി മുരളീധരൻ പറയുന്നത്. 

പാര്‍ലമെന്റ് സമ്മേളനത്തിനും വി മുരളീധരൻ പങ്കെടുക്കുന്നില്ല. പൊതുജന സമ്പര്‍ക്കം ഒഴിവാക്കി സ്വയം നിരീക്ഷത്തിൽ കഴിയാനാണ് തീരുമാനം. ഇക്കഴിഞ്ഞ പതിനാലാം തീയതിയാണ് ശ്രീചിത്ര ആശുപത്രിയിലെ അവലോകന യോഗത്തിൽ കേന്ദ്രമന്ത്രി വി മുരളീധരനും പങ്കെടുത്തത്.

തുടര്‍ന്ന് വായിക്കാം: ഇന്ത്യയിൽ വീണ്ടും കൊവിഡ് മരണം, അറുപത്തിനാലുകാരന്‍റെ മരണം ചികിത്സയിലിരിക്കെ...

സ്പെയ്നിൽ പഠനം കഴിഞ്ഞെത്തിയ ഡോക്ടര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ഗുരുതമായ പ്രതിസന്ധിയാണ് തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലുള്ളത്. വിവിധ വിഭാഗങ്ങളിലെ ഡോക്ടര്‍മാരും ജീവനക്കാരും അടക്കം എഴുപതിലധികം പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും രോഗികളുടെ തുടര്‍ പരിശോധനകളും നിര്‍ത്തിവച്ചിരിക്കുകയാണ്. ആശുപത്രിയുടെ പ്രവര്‍ത്തനം തന്നെ പ്രതിസന്ധിയിലായ സാഹചര്യമാണ് ഇപ്പോഴുള്ളത് 

തുടര്‍ന്ന് വായിക്കാം: മുബൈയിൽ മൂന്ന് വയസുകാരന് കൂടി കൊവിഡ് 19; നിരീക്ഷണത്തിലുള്ളവരുടെ കൈകളിൽ സീൽ അടിക്കുന്നു...
 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  

PREV
click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്: അതിജീവിതയ്ക്ക് നീതി കിട്ടുമെന്ന് പ്രതീക്ഷ; വിധി എതിരായാൽ നിയമസഹായം നൽകുമെന്ന് ഉമാ തോമസ് എം എൽ എ
`സിനിമാക്കാര്‍ക്കിടയിലെ സുനിക്കുട്ടൻ', ആരാണ് പൾസർ സുനി? ആക്രമിക്കപ്പെട്ട നടി ഇയാളെ തിരിച്ചറിഞ്ഞത് എളുപ്പത്തിൽ