കൊവിഡ് 19 രോഗിയായ ബ്രിട്ടീഷ് പൗരന്‍റെ കൊച്ചി സന്ദര്‍ശനം; ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ്

By Web TeamFirst Published Mar 17, 2020, 10:29 AM IST
Highlights

അദ്ദേഹം സന്ദര്‍ശിച്ചത് വളറെക്കുറച്ച് സ്ഥലങ്ങളില്‍ മാത്രമാണ്. ഇത് തുറസ്സായ സ്ഥലങ്ങളാണെങ്കിലും സന്ദര്‍ശന സമയത്ത് ഇവിടെ കാര്യമായ ജനത്തിരക്ക് ഉണ്ടായിരുന്നില്ലെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.
 

കൊച്ചി: കൊവിഡ് 19 സ്ഥിരീകരിച്ച ബ്രിട്ടീഷ് പൗരൻറെ കൊച്ചിയിലെ സന്ദർശനം സംബന്ധിച്ച് ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. അദ്ദേഹം സന്ദര്‍ശിച്ചത് വളറെക്കുറച്ച് സ്ഥലങ്ങളില്‍ മാത്രമാണ്. ഇത് തുറസ്സായ സ്ഥലങ്ങളാണെങ്കിലും സന്ദര്‍ശന സമയത്ത് ഇവിടെ കാര്യമായ ജനത്തിരക്ക് ഉണ്ടായിരുന്നില്ലെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.

ബ്രിട്ടീഷ് പൗരനുമായി ഇടപഴകിയ, നിരീക്ഷണത്തിൽ കഴിയേണ്ട ഭൂരിഭാഗം ആളുകളെയും കണ്ടെത്തി. അതിനാൽ നിലവിലെ സാഹചര്യത്തിൽ റൂട്ട് മാപ്പ് തയ്യാറാക്കേണ്ടി വരില്ല. ഇവരുടെ സംഘം സഞ്ചരിച്ച ആറു ഓട്ടോറിക്ഷ ഡ്രൈവർമാർ ഉൾപ്പെടെ 126 പേരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്‍റെ ഭാര്യക്ക്  ഇതുവരെ രോഗ ലക്ഷണങ്ങൾ ഇല്ല. എങ്കിലും സാമ്പിള്‍ ശേഖരിച്ച് പരിശോധനക്ക് അയച്ചിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. 

Read Also: കൊവിഡ് 19 -നെതിരായ ഇന്ത്യയുടെ പോരാട്ടത്തിൽ ഏറെ നിർണ്ണായകം ഇനിയുള്ള 15 ദിനരാത്രങ്ങൾ

രാജ്യത്ത് ഇതുവരെ 125 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായാണ് കേന്ദ്ര ആരോഗ്യവകുപ്പിന്‍റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇവരില്‍ 103 പേര്‍ നിലവില്‍ ചികിത്സയില്‍ തുടരുകയാണ്. 13 പേരുടെ രോഗം ഭേദമായി. രണ്ട് പേരാണ് രോഗം ബാധിച്ച് ഇന്ത്യയില്‍ മരിച്ചത്. കേരളത്തില്‍ 22 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

click me!