
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ അടച്ചുപൂട്ടിയ വർക്ക്ഷോപ്പുകൾ തുറക്കുന്നതിലെ മാനദണ്ഡം പുറത്തിറങ്ങി. ഞായർ, വ്യാഴം ദിവസങ്ങളിൽ രാവിലെ 10 മുതൽ അഞ്ച് മണി വരെ തുറന്ന് പ്രവർത്തിപ്പിക്കാം. എന്നാൽ
പരമാവധി എട്ട് ടെക്‌നീഷ്യൻമാർ മാത്രമേ ജോലിക്കുണ്ടാകാൻ പാടുള്ളൂ എന്ന് സർക്കാർ പുറത്തിറക്കിയ മാനദണ്ഡത്തിൽ വ്യക്തമാക്കുന്നു.
കൊവിഡ് 19 വൈറസ് പടരുന്നത് നിയന്ത്രിക്കുന്നതിന് വേണ്ടി മാർച്ച് 25 മുതൽ രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ജനങ്ങൾ വീടിന് പുറത്തിറങ്ങാതെ അടച്ച് പൂട്ടലിനോട് സഹകരിക്കുന്നുണ്ട്. 21 ദിവസത്തെ അടച്ച് പൂട്ടൽ ഏപ്രിൽ 14 ന് അവസാനിക്കുമെന്നാണ് നേരത്തെ കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടുള്ളത്. എന്നാൽ നിലവിലെ സ്ഥിതിഗതികളുടെ അടിസ്ഥാനത്തിൽ ഇക്കാര്യത്തിൽ മാറ്റമുണ്ടായേക്കാം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam