ഏഴ് ജില്ലകളിൽ ലോക് ഡൗൺ നിര്‍ദ്ദേശം കേരളത്തിൽ നടപ്പാക്കിയിട്ടില്ല: മുഖ്യമന്ത്രി

By Web TeamFirst Published Mar 22, 2020, 5:25 PM IST
Highlights

എന്നാല്‍ നേരത്തേ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുന്നതിനുള്ള  നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുമുണ്ട്. കാസര്‍കോഡ് ജില്ലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത്  കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.

തിരുവനന്തപുരം: കൊവിഡ് വൈറസ് വ്യാപനം തടാൻ കേരളത്തിലെ ഏഴ് ജില്ലകളിൽ ലോക് ഡൗൺ ഏര്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശം ഇത് വരെ സംസ്ഥാനം നടപ്പാക്കിയിട്ടില്ലെന്ന് വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഏഴ് ജില്ലകൾ പൂര്‍ണ്ണമായും അടച്ചിട്ടെന്ന തരത്തിലുള്ള പ്രഖ്യാപനം ശരിയല്ല.ഏഴ് ജില്ലകളിലും പുതുതായി ഒരു നിയ ന്ത്രണവും ഏര്‍പ്പെടുത്തുന്ന കാര്യം സംസ്ഥാന സര്‍ക്കാര്‍ ആലോചിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 

  എന്നാല്‍ നേരത്തേ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുന്നതിനുള്ള  നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുമുണ്ട്. കാസര്‍കോഡ് ജില്ലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത്  കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താ കുറിപ്പിൽ നിര്‍ദ്ദേശിച്ചു. 

തുടര്‍ന്ന് വായിക്കാം: കാസര്‍കോട്ട് ലോക് ഡൗൺ, ഇന്ന് 5 പുതിയ കേസ്, 9 ജില്ലകളിൽ നിയന്ത്രണം വേണ്ടിവരുമെന്ന് ചീഫ് സെക്രട്ടറി... 

രാജ്യത്തെ എഴുപത്തഞ്ച് ജില്ലകളുടെ കൂട്ടത്തിലാണ് കേന്ദ്രസര്‍ക്കാര് കേരളത്തിലെ ഏഴ് ജില്ലകളെയും ഉൾപ്പെടുത്തിയത്. എന്നാൽ നിലവിൽ തന്നെ ഇവിങ്ങളിൽ കര്‍ശന നിയന്ത്രണം ഉണ്ടെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്. കാസര്‍കോട് ലോക് ഡൗണിന്റെ സാഹചര്യത്തിൽ തന്നെയാണ് ഇപ്പോഴും ഉള്ളത്. അതൂകൂടി ചേര്‍ത്താൽ ഏഴല്ല ഒമ്പത് ജില്ലകളിലെങ്കിലും കര്‍ശന ജാഗ്രത വേണമെന്ന് ചീഫ് സെക്രട്ടറിയും വിശദീകരിച്ചിട്ടുണ്ട്. 
 

click me!